Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലൂർദ്‌ മൗണ്ട് സ്കൂൾ...

ലൂർദ്‌ മൗണ്ട് സ്കൂൾ പ്രവേശനോത്സവം

text_fields
bookmark_border
വട്ടപ്പാറ: ലൂർദ്‌ മൗണ്ട് സ്കൂൾ 2018-19 അധ്യയനവർഷത്തെ പ്രവേശനോത്സവം വർണാഭമായ ചടങ്ങുകളോടെ നടന്നു. സി.ബി.എസ്.ഇ പ്രിൻസിപ്പൽ ബ്രദ. ജോർജ് തോമസ്, െഎ.സി.എസ്.ഇ പ്രിൻസിപ്പൽ റവ. തോമസ് കുര്യൻ, മാനേജർ റവ. ഡെന്നിസ് തെക്കേപറമ്പിൽ, വൈസ് പ്രിൻസിപ്പൽ റവ. ജിനേഷ് മാത്യു, പി.ടി.എ പ്രസിഡൻറുമാരായ മിനിലാൽ , കാഞ്ഞിരംപാറ സുരേഷ്, ഡോ. ഇന്ദുശേഖർ എന്നിവരും സന്നിഹിതരായിരുന്നു. കുട്ടികളുടെ പാർക്ക് ഉദ്ഘാടനം വർക്കല: ഇടവ ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവം മാന്തറ എം.വി.എൽ.പി.എസിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻറ് സുനിത എസ്. ബാബു ഉദ്ഘാടനം നിർവഹിച്ചു. നടൻ ജി.കെ. പിള്ള മുഖ്യാതിഥിയായി. നവീകരിച്ച കുട്ടികളുടെ പാർക്കി​െൻറ ഉദ്ഘാടനം വർക്കല കഹാർ നിർവഹിച്ചു. ഇടവ പഞ്ചായത്ത് അംഗങ്ങൾ, എസ്.എം.സി അംഗങ്ങൾ, രക്ഷിതാക്കൾ നാട്ടുകാർ സംബന്ധിച്ചു. 2014-2015 അധ്യയന വർഷത്തിൽ ഒരു വിദ്യാർഥി മാത്രമായി അാടച്ചുപൂട്ടൽ ഭീഷണി നേരിട്ടതായിരുന്നു സ്കൂൾ. സ്കൂൾ സംരക്ഷണസമിതിയുടെ ശ്രമഫലമായാണ് പുതിയ അധ്യയന വർഷത്തിൽ നിരവധി കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ട് നേട്ടം കൈവരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story