Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാഠം ഒന്ന്​, കാരുണ്യം

പാഠം ഒന്ന്​, കാരുണ്യം

text_fields
bookmark_border
വിതുര: അധ്യയന വർഷത്തി​െൻറ ആദ്യദിനം തന്നെ കാരുണ്യത്തി​െൻറ ഒന്നാം പാഠം ആരംഭിക്കാനായതി​െൻറ ചാരിതാർഥ്യത്തിലാണ് വിതുര സർക്കാർ വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കാഡറ്റുകൾ. പുതിയ കൂട്ടുകാരെ സ്വീകരിക്കുന്ന തിരക്കിനിടയിലും പ്രതികൂല ജീവിത ചുറ്റുപാടുകൾ മൂലം ഒറ്റപ്പെട്ടുപോയ സമപ്രായക്കാർക്ക് നൽകാൻ വസ്ത്രങ്ങൾ ശേഖരിക്കാൻ അവർ സമയം കണ്ടെത്തി. കൂട്ടുകാർക്കിടയിൽ കാമ്പയിൻ നടത്തി ശേഖരിച്ച വസ്ത്രങ്ങൾ തിരുവനന്തപുരം നഗരത്തിലെ യൂനിറ്റിലെത്തിക്കലാണ് അടുത്ത ദൗത്യം. വസ്ത്രങ്ങൾ അവിടെ എത്തിക്കാനുള്ള തുകയും കുട്ടികൾ തന്നെ കണ്ടെത്തിക്കഴിഞ്ഞു. പുതുതായി സ്കൂളിൽ എത്തിയ കൂട്ടുകാർക്ക് പേപ്പറിൽ നിർമിച്ച വിത്തു പേനകൾ നൽകി വരവേൽക്കാൻ അധ്യാപകർക്കും രക്ഷാകർത്താക്കൾക്കുമൊപ്പം എസ്.പി.സിക്കാരും കൂടി. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകളിൽനിന്ന് ഓരോ തൈകൾ മുളപൊട്ടുമെന്നതാണ് വിത്ത് പേനയുടെ സങ്കൽപം. കഴിഞ്ഞ വാർഷിക പിരീക്ഷക്ക് മുമ്പ് സ്കൂളിലെ മുഴുവൻ വിദ്യാർഥികളും ചേർന്ന് നിർദനരായ രോഗികൾക്ക് വീൽ ചെയറുകൾ സംഭാവനചെയ്തും മാതൃകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story