Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറമദാൻ സപ്ലിമെൻറ്​4

റമദാൻ സപ്ലിമെൻറ്​4

text_fields
bookmark_border
പ്രായം തളർത്താത്ത ഉപവാസക്കരുത്ത് കൊല്ലം: പ്രായം 85 കഴിഞ്ഞെങ്കിലും നോമ്പും നമസ്കാരവും മുടക്കാൻ റഹ്മത്ത് ബീവി തയാറല്ല. റമദാൻ മാസമായാൽ മുഴുവൻ സമയവും പ്രാർഥനയിൽ മുഴുകുന്ന ഇവർ മറ്റുള്ളവരെക്കൊണ്ട് നോമ്പ് പിടിപ്പിക്കുകയും ചെയ്യും. കൊല്ലം വലിയകട പൊയില പണ്ടകശ്ശാല പറമ്പിൽ വീട്ടിൽ പരേതനായ ഷൗക്കത്താലിയുടെ ഭാര്യയായ ഇവർക്ക് 14 പെൺമക്കളും ഒരു മകനുമുണ്ട്. ഏഴാം വയസ്സിൽ നോമ്പ് പിടിച്ചുതുടങ്ങിയ ഇവർ ത​െൻറ മക്കളെയെല്ലാം കുട്ടിക്കാലത്തുതന്നെ നോമ്പ് പിടിക്കാൻ ശീലിപ്പിച്ചിരുന്നു. ചെറുമക്കളും നോമ്പ് പിടിക്കണമെന്ന് നിർബന്ധമുണ്ട്. ഓർമക്ക് ചെറിയ കുറവുണ്ടെങ്കിലും കാഴ്ചക്ക് തകരാറൊന്നുമില്ല. 2004ൽ ഹജ്ജ് കർമവും നിർവഹിച്ചിട്ടുണ്ട്. നോമ്പുകാലമാകുമ്പോൾ ഇവരുടെ വീട്ടിൽ മക്കളും ചെറുമക്കളുമെല്ലാം ഇവരോടൊപ്പം നോമ്പുതുറക്ക് എത്താറുണ്ട്. ജീവിച്ചിരിക്കുന്ന കാലമത്രയും റമദാൻ മാസത്തെ നോമ്പ് പിടിക്കാൻ കഴിയണമേയെന്ന പ്രാർഥനയാണ് ഇവർക്കുള്ളത്. ചിത്രം: supply 4 റഹ്മത്ത് ബീവി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story