Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറമദാൻ സപ്ലിമെൻറ്​3

റമദാൻ സപ്ലിമെൻറ്​3

text_fields
bookmark_border
മാനവ സൗഹൃദത്തി​െൻറ രുചിക്കൂട്ടുകൾ ചവറ: മനസ്സിനെയും ശരീരത്തെയും മാത്രമല്ല, സമൂഹത്തി​െൻറ അന്തർധാരകളെയും വിമലീകരിക്കുകയാണ് വ്രതകാലം. വ്രതത്തോടൊപ്പം വെറുപ്പി​െൻറയും വിദ്വേഷത്തി​െൻറയും ചിന്തകൾ ഇല്ലാതാകുന്നതി​െൻറ തെളിവാണ് റമദാൻ ഒത്തുചേരലുകളും ഇഫ്താർ കൂട്ടായ്മകളും. പലയിടങ്ങളിലായുള്ള ചെറുതും വലുതുമായ റിലീഫുകൾ വ്രതകാലം വിളമ്പി നൽകുന്ന നന്മകൾ കൂടിയാണ്. ധാരാളം വിഭവങ്ങൾ നിറച്ച് വലിയ ഇഫ്താറുകൾ ഒരുക്കിയിരുന്ന പഴയകാലത്തിൽനിന്ന് ആഡംബരങ്ങളെ മാറ്റിനിർത്തിയുള്ള പല ഇഫ്താറുകളും ഇക്കുറി കാണാൻ കഴിഞ്ഞു. പരിസ്ഥിതി സൗഹൃദ നോമ്പുതുറകളും വ്യത്യസ്തമായി. വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ, ജമാഅത്തുകൾ എന്നിവർ അർഹമായ കരങ്ങളിൽ സഹായങ്ങൾ എത്തിച്ചുകൊണ്ട് റിലീഫുകളെ സജീവമാക്കിത്തുടങ്ങിയിട്ടുണ്ട്. നോമ്പ് പകുതി പിന്നിട്ടതോടെ ഭക്ഷ്യധാന്യങ്ങൾ, ഫലവർഗങ്ങൾ, പച്ചക്കറികൾ, വസ്ത്രങ്ങൾ എന്നിവയടങ്ങുന്ന റിലീഫ് കിറ്റുകളാണ് വിതരണ കേന്ദ്രങ്ങൾ തയാറാക്കിയിരിക്കുന്നത്. ഒരു കുടുംബത്തിലേക്കാവശ്യമായ എല്ലാ വിഭവങ്ങളും ഇതിലുണ്ടാകും. ജാതി, മത ചിന്തകൾക്കതീതമായി അവശതയനുഭവിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും റിലീഫുകൾ എത്തിക്കുക വഴി മാനവ സൗഹൃദത്തി‍​െൻറ വലിയ സന്ദേശമാണ് റമദാൻ പങ്കുവെക്കുന്നത്. കേവലം ഉദ്ബോധനങ്ങൾക്കുമപ്പുറം വേദനപ്പെടുന്ന സമൂഹത്തിനോടുള്ള ഉത്തരവാദിത്തമാണ് പല കോണുകളിലായി നടക്കുന്ന റമദാൻ റിലീഫ്. സുബ്ഹ് മുതൽ മഗ്‌രിബ് വരെ നീളുന്ന ഉപവാസ സമയങ്ങളെ പ്രാർഥന മുഖരിതമാക്കിയ ദേവാലയങ്ങൾ, വിശുദ്ധ ഖുർആനിനെ മനഃപാഠമാക്കിയവരോടൊത്തുള്ള തറാവീഹുകൾ, ഓരോ നമസ്കാരങ്ങൾക്ക് മുമ്പും പിമ്പുമുള്ള ഖുർആൻ പാരായണങ്ങൾക്കൊപ്പം നിസ്വനോടുള്ള കടമകളിലൂടെ ഓരോ ദൈവിക ഭവനങ്ങളിലും മനസ്സുകളിലും ആത്മീയ ചൈതന്യം നിറയ്ക്കുകയാണ് പരിശുദ്ധ റമദാൻ. ചിത്രം: Supply 3 റമദാൻ റിലീഫിനായി തയാറാക്കിയിരിക്കുന്ന ഭക്ഷ്യധാന്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story