Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറമദാൻ സപ്ലിമെൻറ്​

റമദാൻ സപ്ലിമെൻറ്​

text_fields
bookmark_border
ബാബ് അൽ റയ്യാൻ സുബർക്കത്തിലെ തീക്കാറ്റ് കൊല്ലം: വിശ്വാസികൾക്ക് ആത്മസമർപ്പണത്തി​െൻറ ദിനരാത്രങ്ങളാണ് റമദാൻ. 'റമദ'എന്ന അറബി മൂലപദത്തിൽ നിന്നാണ് റമദാൻ എന്ന വാക്കി​െൻറ ഉദ്ഭവം. റമദ എന്നാൽ കരിക്കുന്നത് എന്നർഥം. തിന്മകളെ കരിച്ച്കളയുകയാണ് ഒാരോ റമദാനിലൂടെയും വിശ്വാസികൾ ചെയ്യുന്നത്. വ്രതാനുഷ്ഠാനവും നമസ്കാരവും ദാനധർമങ്ങളും പ്രാർഥനകളുമൊക്കെയായി ചെലവിടുന്ന നിമിഷങ്ങൾ. നോമ്പുതുറകളും തറാവീഹും സജീവമാക്കുന്ന മസ്ജിദുകൾ. പുലർകാലം വരെയും പ്രാർഥനാനിർഭരമായി ഭവനങ്ങൾ. ഒാരോ റമദാനും വ്യക്തിസംസ്കരണത്തി​െൻറ നല്ല പാഠങ്ങൾ പകർന്നുനൽകിയാണ് വിശ്വാസികളിൽനിന്ന് വിടവാങ്ങുക. ശവ്വാൽപിറ കാണുംവരെയും മസ്ജിദുകളും ഭവനങ്ങളും നോമ്പുകാലത്തി​െൻറ ധന്യതയിലായിരിക്കും. റമദാൻ രണ്ടാമത്തെ പത്തിൽനിന്ന് അവസാന പത്തിലേക്ക് കടക്കാനിരിക്കെ, വ്രതാനുഷ്ഠാനത്തോടൊപ്പം ഇഫ്താറുകളും റിലീഫ് പ്രവർത്തനങ്ങളുമെല്ലാം നാടെങ്ങും സജീവമാണ്. മഹല്ല് ജമാഅത്ത് കമ്മിറ്റികളും യുവജന-സന്നദ്ധ സംഘടനകളും റമദാനിൽ വിവിധ സേവന പ്രവർത്തനങ്ങൾ നടത്തുന്നു. വിജ്ഞാന ക്ലാസുകളും പ്രഭാഷണങ്ങളും വ്യാപകമായി സംഘടിപ്പിക്കപ്പെടുന്നു. വനിതകളുടെയടക്കം സജീവ പങ്കാളിത്തം ഇത്തരം പരിപാടികളിൽ ഉറപ്പാക്കാൻ സംഘാടകർ ശ്രദ്ധിക്കുന്നുണ്ട്. റമദാനിലെ ശേഷിക്കുന്ന ദിനങ്ങൾ കൂടുതൽ പ്രാർഥനാനിർഭരമായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story