Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2018 11:12 AM IST Updated On
date_range 2 Jun 2018 11:12 AM ISTഅവിടെ കർഷകർ സമരം ചെയ്യുന്നു, ഇവിടെ സമരമില്ലാതെ പരിഹാരം- മുഖ്യമന്ത്രി
text_fieldsbookmark_border
ഇവിടെ സമരമില്ലാതെ പരിഹാരം- മുഖ്യമന്ത്രി തിരുവനന്തപുരം: മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രക്ഷോഭങ്ങളിലൂടെ കർഷകർ പ്രശ്നങ്ങൾക്ക് പരിഹാരം കാണുേമ്പാൾ കേരളത്തിൽ സർക്കാർ യഥാസമയം പരിഹാരം കണ്ടെത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക ക്ഷീരദിനം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലുൽപാദനം സ്വയംപര്യാപ്തതയിൽ എത്തുമ്പോൾ സംഭരിക്കുന്ന പാൽ വിപണനം ചെയ്യുന്നതിന് മിൽമ പുതിയ വഴി കണ്ടെത്തണം. മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിന് ശ്രദ്ധിക്കണം. ലോക ക്ഷീരദിനത്തോടനുബന്ധിച്ച് ക്ഷീരവികസന വകുപ്പ് തയാറാക്കിയ 'നാടിനൊരു ധവളകവചം' എന്ന പുസ്തകം മന്ത്രി കെ. രാജുവിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ക്ഷീരവികസന വകുപ്പ് പാലിെൻറ ഗുണനിലവാരം വർധിപ്പിക്കാൻ ഇന്ന് മുതൽ മൂന്ന് മാസം പാൽ ഗുണനിലവാര നിയന്ത്രണ ജാഗ്രതായജ്ഞം സംഘടിപ്പിക്കുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി രാജു പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ അംഗൻവാടിയിലെ നാൽപതിനായിരത്തോളം കുട്ടികൾക്ക് പാലും പാൽപേഡയും നൽകുന്നുണ്ട്. ക്ഷീരവികസന വകുപ്പും മിൽമയും കൂട്ടായി ശ്രമിച്ചാൽ സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും ദിവസവും പാൽ നൽകാം. ഒ. രാജഗോപാൽ എം.എൽ.എ, െഡപ്യൂട്ടി മേയർ രാഖി രവികുമാർ, മിൽമ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ്, ക്ഷീരകർഷക ക്ഷേമനിധി ചെയർമാൻ എൻ. രാജൻ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എൻ.എൻ. ശശി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story