Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2018 11:12 AM IST Updated On
date_range 2 Jun 2018 11:12 AM ISTബാങ്ക് വായ്പാ തട്ടിപ്പ് വാർത്തകൾക്കു പിന്നിൽ സ്വകാര്യവത്കരണ അജണ്ട -മന്ത്രി ഐസക്
text_fieldsbookmark_border
തിരുവനന്തപുരം: ബാങ്ക് വായ്പാ തട്ടിപ്പ് വാർത്തകൾക്കു പിന്നിൽ ബാങ്ക് സ്വകാര്യവത്കരണ അജണ്ടയാണെന്ന് മന്ത്രി തോമസ് ഐസക്. ധനമേഖലാ സ്വാതന്ത്ര്യ സംരക്ഷണ പ്രസ്ഥാനത്തിെൻറ ശിൽപശാലയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് സ്വകാര്യവത്കരിച്ചാൽ കാർഷിക മേഖലക്കുള്ള വായ്പകളും അടിസ്ഥാന മേഖലാസാമ്പത്തിക സഹായങ്ങളും നിലക്കും. രാജ്യംഭരിക്കുന്നവരുടെ അറിവോടെയും അനുഗ്രഹത്തോടെയും നടത്തുന്ന ഇത്തരം കള്ളക്കളികളുടെ പിന്നിലെ യഥാർഥ വസ്തുത അടുത്ത ലോക്സഭാ െതരഞ്ഞെടുപ്പിൽ ചർച്ചവിഷയമാക്കണം. അതിനായി ജനകീയ ബോധവത്കരണ പരിപാടികൾ നടത്തണമെന്നും ഐസക് പറഞ്ഞു. രാജ്യത്തെ കിട്ടാക്കടം ഒമ്പത് ലക്ഷംകോടിരൂപയാണെന്നും ഇതിെൻറ മുക്കാൽ പങ്കും കോർപറേറ്റുകളെടുത്ത വായ്പയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ഡോ. പ്രഭാത് പട്നായിക് പറഞ്ഞു. കാർഷിക കടങ്ങൾക്ക് ആശ്വാസം നൽകാൻ മടിക്കുന്ന സർക്കാറുകൾ കോർപറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളുകയാണ്. സർക്കാർ നയത്തിെൻറ ഫലമായി ബാങ്കുനിക്ഷേപം പൊതുജനതാൽപര്യത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും ഉപയോഗിക്കുന്നതിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രണബോർഡ് അംഗം ഡോ. കെ.എൻ. ഹരിലാൽ അധ്യക്ഷതവഹിച്ചു. ആനത്തലവട്ടം ആനന്ദൻ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ, ജമീലാ പ്രകാശം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story