Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാജ്യത്ത് വംശീയത...

രാജ്യത്ത് വംശീയത പാരമ്യത്തില്‍ -വെല്‍ഫെയര്‍ പാര്‍ട്ടി

text_fields
bookmark_border
തിരുവനന്തപുരം: സവർണ ജാതിക്കാരെ ബഹുമാനിച്ചില്ല എന്നതി​െൻറ പേരില്‍ തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ അറുമുഖന്‍, ഷണ്‍മുഖന്‍, ചന്ദ്രശേഖരന്‍ എന്നീ ദലിതരെ തല്ലിക്കൊന്നത് വംശീയതയും ജാതീയതയും പാരമ്യത്തിലാണെന്നതി​െൻറ തെളിവാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. രാജ്യത്തെങ്ങും ആവര്‍ത്തിക്കുന്ന ദലിത്-മുസ്ലിം കൊലകളുടെ പശ്ചാത്തലമാണ് അക്രമികള്‍ക്ക് ഇതൊക്കെ ചെയ്യാന്‍ വീണ്ടും പ്രേരണയാകുന്നത്. ഇന്ത്യയിലുടനീളം സവർണ ഭീകരത അതി​െൻറ രൗദ്രഭാവത്തിലാണ്. അക്രമികളെ കേന്ദ്ര സര്‍ക്കാർ സംരക്ഷിക്കുകയും പ്രോത്സാഹനം കൊടുക്കുകയും ചെയ്യുന്നു. കേരളത്തില്‍ കെവിനെന്ന യുവാവിനെ തല്ലിക്കൊന്ന് കണ്ണ് ചൂഴ്‌ന്നെടുത്ത അതേ മാനസികാവസ്ഥ തന്നെയാണ് ശിവഗംഗയിലും കാണുന്നത്. ഈ കൊലപാതക പരമ്പര അവസാനിപ്പിക്കുന്നതില്‍ ഭരണവര്‍ഗ പാര്‍ട്ടികളെല്ലാം പരാജയമാണ്. ജാതീയത തുടച്ചുനീക്കാന്‍ നവോത്ഥാന മൂല്യങ്ങളിലൂന്നിയുള്ള പുതിയ ജനമുന്നേറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story