Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2018 10:50 AM IST Updated On
date_range 2 Jun 2018 10:50 AM ISTസ്നേഹവിരുന്നായി അഭയകേന്ദ്രം ഇഫ്താർ സംഗമം
text_fieldsbookmark_border
തിരുവനന്തപുരം: സൗഹാർദത്തിെൻറയും സഹവർത്തിത്വത്തിെൻറയും പ്രഖ്യാപനവുമായി അഭയകേന്ദ്രത്തിൽ ഇഫ്താർ സംഗമം നടന്നു. സ്ഥാപനത്തിെൻറ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് അഭയകേന്ദ്രം കുടുംബാംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കുമായി ഇഫ്താർ വിരുന്നൊരുക്കിയത്. എഴുത്തുകാരനായ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. മഹത്തായ മനുഷ്യസ്നേഹത്തിെൻറ ശക്തമായ അടയാളപ്പെടുത്തലുകളാണ് ഇത്തരം സേവന സംരംഭങ്ങളും ഒത്തുചേരലുകളുമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യ സ്നേഹഭരിതമായ ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് ആശ്വാസം പകരുന്നതാണ്. സ്േനഹം അർഹിക്കുന്നവരെ കണ്ടെത്തുകയും അഭയമൊരുക്കുകയും ചെയ്യുന്നത് ദൈവികമായ പ്രവർത്തനമാണ്. രോഗിയെ സ്നേഹിക്കേണ്ടതും കരുതേണ്ടതും സമൂഹത്തിെൻറയാകെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാം കർമാധിഷ്ഠിതമാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ തിരുവനന്തപുരം മുൻസിഫ് എം. ത്വാഹ പറഞ്ഞു. പ്രവർത്തനപഥത്തിൽ സ്തുത്യർഹ സേവനമനുഷ്ഠിക്കുന്ന അഭയകേന്ദ്രത്തിെൻറ ഇടപെടലുകൾ മാതൃകപരമാണെന്നും അദ്ദേഹം പറഞ്ഞു. അഭയകേന്ദ്രം ചെയർമാൻ എൻ.എം. അൻസാരി അധ്യക്ഷതവഹിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, സാേങ്കതിക സർവകലാശാലാ പ്രോ-വൈസ് ചാൻസലർ ഡോ. എം. അബ്ദുറഹ്മാൻ, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് എച്ച്. ഷഹീർ മൗലവി, മുൻ കൗൺസിലർ മുരുകേശൻ, അഭയകേന്ദ്രം ജനറൽ സെക്രട്ടറി ഡോ. എസ്. സുലൈമാൻ, േജായൻറ് സെക്രട്ടറി അഡ്വ. എം.എ. സമദ്, എ. ഷഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. തിരുവനന്തപുരത്ത് മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം റോഡുമാർഗം അസമിലെ ജന്മനാട്ടിെലത്തിച്ച അഭയകേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവർ മുഫാസിലിനെ ചടങ്ങിൽ ആദരിച്ചു. ഖുർആൻ പൂർണമായും മനഃപാഠമാക്കിയ ഫുആദ് സനീനെയും അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story