Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിമുക്തഭട​െൻറ വീട്...

വിമുക്തഭട​െൻറ വീട് ആർ.എസ്.എസ് സംഘം ആക്രമിച്ചു

text_fields
bookmark_border
കരുനാഗപ്പള്ളി: വിമുക്തഭട​െൻറ വീടിന് നേരെ ആർ.എസ്.എസ് സംഘത്തി​െൻറ ആക്രമണം. രണ്ട് കാറുകളും വീടി​െൻറ ജനൽചില്ലുകളും അടിച്ചുതകർത്ത നിലയിൽ. തഴവ പാവുമ്പ കാളിക്ഷേത്രത്തിനു സമീപം ഭഗവതി വടക്കതിൽ വിമുക്തഭടൻ മനോഹര​െൻറ വീട്ടിലാണ് അക്രമിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു സംഭവം. വിമുക്തഭടനായ മനോഹര​െൻറ ഉപജീവനമാർഗമായിരുന്ന ടാക്സി കാറും ഭാര്യാസഹോദരിയുടെ കാറും വീടി​െൻറ എട്ട് ജനൽ ചില്ലുമാണ് അക്രമിസംഘം തകർത്തത്. ഉറക്കത്തിലായിരുന്ന വീട്ടുകാർ ശബ്ദം കേട്ട് ഉണർപ്പോഴാണ് സംഭവമറിയുന്നത്. ലൈറ്റിട്ട് വീട്ടുകാർ പുറത്ത് വന്നപ്പോഴേക്കും പത്തിലധികം വരുന്ന സംഘം കടന്നുകളഞ്ഞു. കാറുകളുടെ ചില്ലുകളെല്ലാം പൂർണമായും നശിപ്പിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മനോഹര​െൻറ മകനും വള്ളികുന്നം താളിരാടിയിലെ ആർ.എസ്.എസുകാരുമായി വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ മാസം 29ന് താളിരാടിയിലെ ആർ.എസ്.എസുകാർ മനോഹര​െൻറ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഈ സംഘമാണ് ആക്രമത്തിന് പിന്നിലെന്ന് മനോഹരൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കണ്ടാലറിയാവുന്ന നാല് ആർ.എസ്.എസുകാർക്കെതിരെ വീട്ടുകാർ കരുനാഗപ്പള്ളി എ.സി.പിക്ക് പരാതി നൽകി. കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story