Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2018 11:05 AM IST Updated On
date_range 1 Jun 2018 11:05 AM ISTകൊല്ലം റെയിൽവേ സ്റ്റേഷൻ: രണ്ടാം പ്രവേശനകവാടം ഒക്ടോബറിൽ തുറക്കും
text_fieldsbookmark_border
കൊല്ലം: റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശനകവാടം നിർമാണം പൂർത്തിയാക്കി ഒക്ടോബറിൽ തുറക്കും. ബുക്കിങ് ഓഫിസ്, സർക്കുലേറ്റിങ് ഏരിയ, ആറ് പ്ലാറ്റ്ഫോമുകളെ പരസ്പരം ബന്ധിപ്പിക്കുന്ന നടപ്പാലം, പാർക്കിങ് ഏരിയ, രണ്ട് ലിഫ്റ്റുകൾ, രണ്ട് എസ്കലേറ്റർ തുടങ്ങി പതിനൊന്ന് കോടി രൂപയുടെ നിർമാണമാണ് നടക്കുന്നത്. നിർമാണേജാലികൾ ഒക്ടോബറോടെ പൂർത്തിയാക്കാൻ കഴിയുമെന്ന് ഇതുസംബന്ധിച്ച അവലോകനയോഗത്തിനുശേഷം എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ഡിവിഷനൽ റെയിൽവേ മാനേജർ എസ്.കെ. സിൻഹ, സീനിയർ ഡിവിഷനൽ കമേഴ്സ്യൽ മാനേജർ അജയ് കൗശിഖ്, സീനിയർ ഡിവിഷനൽ എൻജിനീയർ രംഗരാജൻ, ദക്ഷിണമേഖലാ ഡിവിഷനൽ എൻജിനീയർ കാർത്തിക്, അസിസ്റ്റൻറ് ഡിവിഷനൽ എൻജിനീയർ ശ്രീധർ, സ്റ്റേഷൻ മാസ്റ്റർ അജയകുമാർ എന്നിവർ യോഗത്തിൽ പെങ്കടുത്തു. രണ്ടാം പ്രവേശനകവാടത്തിെൻറ ഭാഗമായ ബുക്കിങ് ഓഫിസ്, സർക്കുലേറ്റിങ് ഏരിയ എന്നിവയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. ഫുട്ഓവർ ബ്രിഡ്ജിൽ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ പരസ്പരം ബന്ധിപ്പിക്കുന്ന നിർമാണമാണ് ശേഷിക്കുന്നത്. കരാറിൽ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ പ്രവൃത്തി ചെയ്യേണ്ടിവന്നതിനാലും കാലാവസ്ഥ പ്രതികൂലമായതുകൊണ്ടുമാണ് കാലതാമസമുണ്ടാകുന്നതെന്ന് ഡി.ആർ.എം വിശദീകരിച്ചു. എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പ്രവേശനകവാടത്തിെൻറയും അനുബന്ധ മതിലിെൻറയും പ്രവൃത്തിയും രണ്ടാം പ്രവേശനകവാടത്തോടൊപ്പം പൂർത്തീകരിക്കും. റെയിൽവേ സ്റ്റേഷനിൽ 32 മീറ്റർ നീളത്തിൽ പ്ലാറ്റ്ഫോം മേൽക്കൂരയുടെ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. 52 ലക്ഷം രൂപ മുടക്കി പഴയ റെയിൽവേ സ്റ്റേഷൻ കെട്ടിടങ്ങൾ പുതുക്കിപ്പണിതു. 27 ലക്ഷം രൂപയുടെ ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രത്തിെൻറ നിർമാണം പൂർത്തീകരിച്ചു. അടിയന്തര മെഡിക്കൽ സഹായകേന്ദ്രത്തിെൻറ പ്രവർത്തനം ഉടൻ ആരംഭിക്കും. നാല് റെയിൽവേ മേൽപാലങ്ങൾ നിർമിക്കുന്ന പദ്ധതി പരിഗണനയിൽ കൊല്ലം: കൊല്ലത്തിനും മയ്യനാടിനുമിടക്കുള്ള നാല് റെയിൽവേ േക്രാസുകൾ മാറ്റി മേൽപാലം നിർമിക്കുന്ന പ്രവൃത്തിയുടെ ഭരണപരമായ നടപടികൾ വിവിധഘട്ടങ്ങളിൽ. സംസ്ഥാന സർക്കാറിെൻറ ശിപാർശ ലഭിക്കുന്ന മുറക്ക് മയ്യനാട് റെയിൽവേ മേൽപാലത്തിെൻറ അനുമതിക്കായി നടപടി സ്വീകരിക്കുമെന്ന് ഡി.ആർ.എം അറിയിച്ചു. പെരിനാട് അടിപ്പാതയുടെ കരാർ നൽകിയെങ്കിലും സുരക്ഷാകാരണങ്ങളാൽ റെയിൽവേ ട്രാക്കുകൾ മാറ്റിസ്ഥാപിക്കുന്നതുകൊണ്ടും വൈകി ഓടുന്ന െട്രയിനുകൾ വീണ്ടും വൈകിപ്പിക്കുവാനുള്ള സാങ്കേതിക തടസ്സവും കാരണം നിർമാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. സുരക്ഷാപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്ന മുറക്ക് നിർമാണം ആരംഭിക്കും. ഇരവിപുരം റെയിൽവേ സ്റ്റേഷനിലേക്കുള്ള അേപ്രാച്ച് റോഡിെൻറ പുതുക്കിപ്പണിയലിനും ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിക്കുന്നതിനും ഫുട്ഓവർ ബ്രിഡ്ജ് നിർമിക്കുന്നതിനുമായി 2.25 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. മയ്യനാട് റെയിൽവേ സ്റ്റേഷനിൽ 4.35 കോടി രൂപയുടെ നിർമാണം പൂർത്തീകരിച്ചു. രണ്ടാം പ്ലാറ്റ്ഫോം നീട്ടുന്നതിനും പ്ലാറ്റ്ഫോമുകളുടെ ഉയരവും നീളവും വർധിപ്പിക്കുന്നതിനും ഫുട്ഓവർ ബ്രിഡ്ജ് നിർമിക്കുന്നതിനും സ്റ്റേഷനും അേപ്രാച്ച് റോഡും അറ്റകുറ്റപ്പണി നടത്തുന്നതിനുമായി 3.10 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. പരവൂർ റെയിൽവേ സ്റ്റേഷനിൽ 1.26 കോടി രൂപയുടെ നിർമാണം പൂർത്തീകരിച്ചു. പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിക്കുന്നതിനും േട്രാളിപാത്ത് നിർമിക്കുന്നതിനും സ്റ്റേഷനും സർക്കുലേറ്റിങ് ഏരിയയും നവീകരിക്കുന്നതിനായി 1.24 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. പുതിയതായി സമർപ്പിച്ചിട്ടുള്ള പദ്ധതികളുടെ നിർമാണപ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കാൻ കഴിയുമെന്ന് ഡിവിഷനൽ റെയിൽവേ മാനേജർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story