Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2018 10:56 AM IST Updated On
date_range 1 Jun 2018 10:56 AM ISTപൊലീസിെൻറ പെരുമാറ്റം പ്രശ്നം സൃഷ്ടിക്കുെന്നന്ന് മുൻ ചീഫ് സെക്രട്ടറിമാരും ഡി.ജി.പിമാരും
text_fieldsbookmark_border
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെയും സർക്കാർ ജീവനക്കാരുടെയും പെരുമാറ്റരീതി ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് മുൻ ചീഫ് സെക്രട്ടറിമാരും ഡി.ജി.പിമാരും. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മികച്ചപരിശീലനം നൽകണമെന്നും പരിശീലനം ലഭിക്കാത്തതിനാലാണ് പല പ്രശ്നങ്ങളുമുണ്ടാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ആഭ്യന്തരവകുപ്പിെൻറയും സർക്കാറിെൻറയും പ്രവർത്തനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് അവർ ഇൗ ആവശ്യമുന്നയിച്ചത്. വികസനപദ്ധതികളെക്കുറിച്ചും നവകേരളം മിഷനുകളെക്കുറിച്ചും ചീഫ് സെക്രട്ടറി പോള്‍ ആൻറണിയും പൊലീസ് നടപ്പാക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ഡി.ജി.പി ലോക്‌നാഥ് െബഹ്‌റയും വിശദീകരിച്ചു. സിവില്‍ സര്‍വിസും പൊലീസിെൻറ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ മുന്‍ ചീഫ് സെക്രട്ടറിമാരും ഡി.ജി.പിമാരും നല്‍കി. പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍വിസ് മേഖലക്ക് പരിശീലനം നൽകുന്നത് വലിയ മാറ്റമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' പദ്ധതി ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. ഫയല്‍ നീക്കം വേഗത്തിലാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ശക്തിപ്പെടുത്തും. റോഡുകളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കാൻ നീക്കം നടക്കുന്നുണ്ട്. റോഡരികിലെ കടകളിലെ കാമറ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കും. എറണാകുളത്ത് ഇത്തരത്തില്‍ കാമറ ഉപയോഗിച്ച് നിരീക്ഷണം നടക്കുന്നുണ്ട്. താഴെതലത്തിലെ അഴിമതി നിയന്ത്രിക്കാന്‍ കര്‍ശനനടപടി സ്വീകരിക്കും. പൊലീസ് സ്‌റ്റേഷനുകളിലെ സൗകര്യം വര്‍ധിപ്പിക്കും. പൊലീസ് കമീഷണറേറ്റ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ലോക്കല്‍ സ്‌റ്റേഷനുകളിലെ കേസ് അന്വേഷണവും ക്രമസമാധാന പാലനവും വെവ്വേറെയാക്കും. വാഹന പരിശോധനയില്‍ പാലിക്കേണ്ട മര്യാദ കര്‍ശനമായി നടപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി. നായര്‍, ജോണ്‍ മത്തായി, പി. ജെ. തോമസ്, കെ. ജോസ് സിറിയക്, കെ. ജയകുമാര്‍, നളിനി നെറ്റോ, ഡോ. കെ.എം. എബ്രഹാം, മുന്‍ ഡി.ജി.പിമാരായ സി. സുബ്രഹ്മണ്യം, ആര്‍. പദ്മനാഭന്‍, കെ.ജെ. ജോസഫ്, പി.കെ. ഹോര്‍മിസ് തരകന്‍, രമണ്‍ ശ്രീവാസ്തവ, ജേക്കബ് പുന്നൂസ്, കെ.എസ്. ബാലസുബ്രഹ്മണ്യം, ടി.പി. സെന്‍കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story