Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2018 10:56 AM IST Updated On
date_range 1 Jun 2018 10:56 AM ISTഒറ്റപ്പെട്ടവരെ സാക്ഷരരാക്കുന്നത് വികസനത്തിെൻറ ഭാഗമായി കാണണം -മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: ഒറ്റപ്പെട്ട ജനവിഭാഗങ്ങളെ സാക്ഷരരാക്കുകയെന്നത് സമൂഹത്തിെൻറ പൊതുവികസനത്തിെൻറ ഭാഗമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാക്ഷരതാമിഷെൻറ ആസ്ഥാന മന്ദിരത്തിെൻറ ശിലാസ്ഥാപനം തിരുവനന്തപുരം പേട്ടയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി, അതിഥി തൊഴിലാളി മേഖലകളില്‍ സാക്ഷരതാ മിഷന് നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനം മാതൃകാപരമാണ്. ആദിവാസികളിലെ ഒരുവിഭാഗം വിദ്യാഭ്യാസത്തോട് താൽപര്യം കാണിച്ചിരുന്നില്ല. ഭാഷയായിരുന്നു പ്രശ്നം. മലയാളത്തിനു പകരം ഗോത്രഭാഷയില്‍ വിദ്യാഭ്യാസം നല്കാന് തുടങ്ങിയതോടെ ഇതിന് പരിഹാരമായി. ഗോത്രഭാഷ പഠിപ്പിക്കുന്നതിന് പ്രത്യേകം അധ്യാപകരെയും നിയോഗിച്ചു. അതിഥി തൊഴിലാളികള്‍ക്ക് വിദ്യാഭ്യാസം നല്കുന്ന പ്രക്രിയയും നടക്കുന്നു. നമ്മുടെ കുട്ടികള്‍ കവിത ചൊല്ലുന്നതുപോലെ അവരും ചൊല്ലുന്നത് അടുത്തിടെ ഒരു പരിപാടിയില്‍ കണ്ടു. സാക്ഷരതാ മിഷെൻറ പ്രവര്‍ത്തനം കൂടുതല്‍ ഊരുകളിലേക്ക് വ്യാപിപ്പിക്കുകയാണ്. കേരളത്തില്‍ തുടര്‍ വിദ്യാഭ്യാസത്തിെൻറ പ്രയോജനം ലഭിച്ച ഒട്ടേറെപ്പേരുണ്ട്. ജനവും നാടും ഒന്നായി നീങ്ങിയതിെൻറ ഫലമായാണ് കേരളം സമ്പൂര്‍ണ സാക്ഷരത നേടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കേരളത്തില്‍ ജനകീയ പ്രക്രിയയായി വളര്‍ന്നുവരുകയാണെന്ന് അധ്യക്ഷത വഹിച്ച വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്, കൗണ്‍സിലര്‍ ഡി. അനില്‍കുമാര്‍, സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ.പി. എസ്. ശ്രീകല, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ടി.കെ. നാരായണദാസ്, കെ.വി. സുമേഷ്, ഹാബിറ്റാറ്റ് ചെയര്മാന് ജി. ശങ്കര്‍ എന്നിവര്‍ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story