Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2018 10:47 AM IST Updated On
date_range 1 Jun 2018 10:47 AM ISTഓഖി ദുരന്തബാധിത കുടുംബങ്ങളില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് തൊഴില്‍
text_fieldsbookmark_border
തിരുവനന്തപുരം: നല്‍കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഓഖി ദുരന്തത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായധനം വിതരണം ചെയ്യുകയായിരുന്നു അവർ. 143 കുടുംബങ്ങളില്‍ 40 വയസ്സിനു താഴെയുള്ളവരില്‍ പത്താംക്ലാസ് എങ്കിലും യോഗ്യതയുള്ള സ്ത്രീകള്‍ക്ക് മത്സ്യഫെഡിെൻറ നെറ്റ്ഫാക്ടറിയില്‍ വര്‍ക്കര്‍മാരായി ജോലി നൽകും. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സൗകര്യം വിദ്യാഭ്യാസവകുപ്പുമായി ചേര്‍ന്ന് മാനദണ്ഡങ്ങളനുസരിച്ച് നല്‍കാനുള്ള നടപടി സ്വീകരിക്കുകയാണ്. ഓഖി ബാധിതരുടെ മാത്രമല്ല, തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങളിലും പ്രായോഗികമായ ഇടപെടല്‍ നടത്തി ജീവിതനിലവാരം മെച്ചപ്പെടുത്തും. കടല്‍ക്ഷോഭം രൂക്ഷമാകുന്ന മേഖലകളില്‍ പുനരധിവാസത്തിന് നടപടിയെടുക്കും. മുട്ടത്തറയിലെ പുതിയ ഫ്ലാറ്റുകള്‍ നലകുന്നതിനുപുറമേ കാരോട്, അടിമലത്തുറ, ബീമാപള്ളി മേഖലകളിലും പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിക്കും. കടലില്‍ പോകുന്നവരുടെ സുരക്ഷയില്‍ ശക്തമായ നിലപാടെടുക്കുന്നതിെൻറ ഭാഗമായി 15,000 തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ നല്‍കും -മന്ത്രി പറഞ്ഞു. അപ്രതീക്ഷിതമായ പ്രകൃതിദുരന്തങ്ങളുടെ ആഘാതമുണ്ടായപ്പോള്‍ നല്കാവുന്നതില് വലിയ തോതിലുള്ള നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ട ജില്ലയിലെ 64 പേര്‍ക്കാണ് സഹായം നല്‍കിയത്. ടെക്നിക്കല്‍ കമ്മിറ്റി നഷ്ടം വിലയിരുത്തിയാണ് ആകെ 3.09 കോടി രൂപയുടെ സഹായം നല്‍കിയത്. മറൈന്‍ ആംബുലന്‍സുകള്‍ നിര്‍മിക്കുന്നതിനും വാര്‍ഷിക അറ്റകുറ്റപ്പണിക്കുമുള്ള കരാറും ചടങ്ങില്‍ കൊച്ചിന് ഷിപ്യാഡുമായി ഒപ്പിട്ടു. ഷിപ്യാഡ് ഡയറക്ടര്‍ എന്‍.വി. സുരേഷ്ബാബുവും ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതിയുമാണ് കരാര്‍ ഒപ്പിട്ടത്. എന്‍.ഐ.സിയുമായി സഹകരിച്ച് ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്കായി തയാറാക്കിയ 'സാഗര' മൊബൈല്‍ ആപ്പിെൻറ ഉദ്ഘാടനവും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, എം. വിന്‍സെൻറ്, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story