Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനവാഗതരെ വരവേൽക്കാൻ...

നവാഗതരെ വരവേൽക്കാൻ അക്ഷരമുറ്റങ്ങൾ ഒരുങ്ങി

text_fields
bookmark_border
ചവറ: കുട്ടിക്കുറുമ്പും കുസൃതിയും കാട്ടി അമ്മയുടെ വിരൽത്തുമ്പ് പിടിച്ച് അക്ഷരമുറ്റത്തേക്കെത്തുന്ന പുത്തൻ കൂട്ടുകാരെ വരവേൽക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങി. ഇണങ്ങിയും പിണങ്ങിയും കൊഞ്ചിയും എത്തുന്നവരെ പുതുമ നിറഞ്ഞ അന്തരീക്ഷത്തി​െൻറ കാഴ്ചകൾകൊണ്ട് ആകർഷിക്കാൻ വിപുല ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി ആധുനിക സംവിധാനങ്ങളുള്ള വിദ്യാലയങ്ങളാണ് കുട്ടികൾക്കായി കാത്തിരിക്കുന്നത്. ചവറയിലെ വിദ്യാലയങ്ങൾ മിക്കതും ചായം പൂശി മനോഹരമാക്കി. വർണചിത്രങ്ങളാൽ നിറയുന്ന സ്മാർട്ട്സ് ക്ലാസ് റൂമുകളും കളിക്കോപ്പുകളും ഒരുക്കിക്കഴിഞ്ഞു. എങ്ങും വർണേതാരണങ്ങളാൽ അലങ്കരിച്ചു. മിഠായികളും ബാഗും കുടയും പഠനസാമഗ്രികളും തയാർ. ചവറ സബ് ജില്ലാതല പ്രവേശനോത്സവ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9.30ന് കോയിവിള അയ്യൻകോയിക്കൽ ഗവ. എൽ.പി സ്കൂളിൽ നടക്കും. എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് തലങ്ങളിലും വിപുലമായ പരിപാടികളോടെയാണ് പ്രവേശനോത്സവം ഒരുക്കിയിരിക്കുന്നത്. പന്മനയിൽ ആണുവേലിൽ സർക്കാർ യു.പി.എസ്, നീണ്ടകരയിൽ പരിമണം എൽ.പി.എസ്, തേവലക്കരയിൽ മൊട്ടയ്ക്കൽ എൽ.പി.എസ്, തെക്കുംഭാഗത്ത് ഗവ. യു.പി.എസിലും പ്രവേശനോത്സവം വർണാഭമായി നടക്കും. ചവറ കാമൻകുളങ്ങര സർക്കാർ എൽ.പി സ്കൂളിൽ ശീതീകരിച്ച ക്ലാസ് മുറിയാണ് ആദ്യക്ഷരത്തി​െൻറ മധുരം നുണയാൻ എത്തുന്നവർക്കായി തയാറാക്കിയിരിക്കുന്നത്. യുവജന സംഘടനകൾ, പൂർവവിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിൽ വിളംബര ഘോഷയാത്രകളടക്കം വൈവിധ്യ പരിപാടികൾ അരങ്ങേറും. ചവറയിൽ വികസനപ്രവർത്തനം നടക്കുന്നില്ല- ബി.ജെ.പി ചവറ: നിയോജക മണ്ഡലത്തിൽ വികസനപ്രവർത്തനങ്ങൾ ഒന്നുംതന്നെ നടക്കുന്നിെല്ലന്ന് ബി.ജെ.പി ചവറ നിയോജകമണ്ഡലം പ്രസിഡൻറ് വെറ്റമുക്ക് സോമൻ, ജനറൽ സെക്രട്ടറി സരോജാക്ഷൻപിള്ള എന്നിവർ ആരോപിച്ചു. എല്ലാ മേഖലയിലും മുരടിപ്പാണ്. മഴക്കാലം വരുന്നതിന് മുമ്പുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടന്നില്ല. ചവറ ബ്ലോക്ക് പരിധിയിൽവരുന്ന ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റി. എൽ.ഡി.എഫ് സർക്കാറി​െൻറ രണ്ടാം വാർഷികം വിപുലമായി ആഘോഷിക്കുമ്പോൾ സാധാരണക്കാരായ കശുവണ്ടിത്തൊഴിലാളികൾ, കെ.എം.എം.എൽ ലാപ്പാ തൊഴിലാളികൾ എന്നിവർ പട്ടിണിയിലാണ്. നിർമാണ പ്രവർത്തനം പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും ശങ്കരമംഗലത്ത് സ്ഥിതി ചെയ്യുന്ന മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തില്ല. ചവറയിലെ കൺസ്ട്രക്ഷൻ ആക്കാദമി തുറന്നുപ്രവർത്തിപ്പിക്കാത്തതിൽ ദുരൂഹതയുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി ബി.ജെ.പി മുന്നിട്ടിറങ്ങുമെന്നും ഇവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story