Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2018 10:36 AM IST Updated On
date_range 1 Jun 2018 10:36 AM ISTഡോ. പോൾ മുല്ലശ്ശേരിയുടെ മെത്രാഭിഷേകം ഞായറാഴ്ച
text_fieldsbookmark_border
കൊല്ലം: ലത്തീൻ രൂപതയുടെ നിയുക്ത മെത്രാൻ ഡോ. പോൾ ആൻറണി മുല്ലശ്ശേരിയുടെ മെത്രാഭിഷേകം ഞായറാഴ്ച നടക്കും. ഉച്ചക്ക് 2.30ന് കൊല്ലം ഫാത്തിമമാതാ കോളജിലാണ് ചടങ്ങുകളെന്ന് സംഘാടകസമിതി ചെയർമാൻ ഡോ. ബൈജു ജൂലിയാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏഷ്യയിലെ പ്രഥമ കത്തോലിക്ക രൂപതയായ കൊല്ലത്തിെൻറ നാലാമത്തെ തദ്ദേശീയ ബിഷപ്പാണ് ഡോ. പോൾ ആൻറണി. ബിഷപ് ഡോ. സ്റ്റാൻലി റോമെൻറ പിൻഗാമിയായാണ് അദ്ദേഹം അഭിഷിക്തനാകുന്നത്. ആഗോള കത്തോലിക്കസഭ ദിവ്യകാരുണ്യ തിരുനാൾ ആചരിക്കുന്ന ദിനത്തിലാണ് മെത്രാഭിഷേക ചടങ്ങുകളും സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ബിഷപ് ഡോ. സ്റ്റാൻലി റോമൻ മുഖ്യകാർമികത്വം വഹിക്കും. പുനലൂർ രൂപത മെത്രാൻ ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ, കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല എന്നിവർ സഹകാർമികരാകും. തൃശൂർ അതിരൂപത മെത്രാൻ ഡോ. ആൻഡ്രൂസ് താഴത്ത് വചനസന്ദേശവും തിരുവനന്തപുരം അതിരൂപത മെത്രാൻ ഡോ. സൂസപാക്യം അനുഗ്രഹ പ്രഭാഷണവും നിർവഹിക്കും. കത്തോലികസഭയിലെ 30 മെത്രാന്മാരും മുന്നൂറിലേറെ വൈദികരും സംബന്ധിക്കും. മെത്രാഭിഷേക ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു. പ്ലാസ്റ്റിക്കും ഫ്ലക്സുകളും ഒഴിവാക്കി ഹരിതചട്ടം പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. മെത്രാഭിഷേകം നടക്കുന്നതിെൻറ അടുത്ത ദിവസം വൈകീട്ട് മൂന്നിന് തങ്കശ്ശേരി ഇൻഫൻറ് ജീസസ് കത്തീഡ്രലിൽ ബിഷപ് ഡോ. സ്റ്റാൻലി റോമനിൽനിന്ന് ഡോ. പോൾ ആൻറണി രൂപതഭരണം ഒൗദ്യോഗികമായി ഏറ്റെടുക്കും. തുടർന്ന് പുതിയ മെത്രാെൻറ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ദിവ്യബലി അർപ്പണത്തിനുശേഷം ഇൻഫൻറ് ജീസസ് സ്കൂളിൽ കൊല്ലം രൂപതയുടെ നേതൃത്വത്തിൽ അനുമോദന സമ്മേളനം ചേരും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം െചയ്യും. ഒമ്പതിന് വൈകീട്ട് മൂന്നിന് കൊല്ലം ഭാരതരാജ്ഞി ഒാഡിറ്റോറിയത്തിൽ കൊല്ലം പൗരാവലി ഒരുക്കുന്ന സ്വീകരണസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം െചയ്യും. സംഘാടകസമിതി ഭാരവാഹികളായ ഫാ. ജോസ് സെബാസ്റ്റ്യൻ, ജെയിൻ ആൻസിൽ ഫ്രാൻസിസ്, അനിൽ ജോൺ എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story