Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2018 3:14 PM IST Updated On
date_range 29 July 2018 3:14 PM ISTമൂന്നാറിലുണ്ട് 16 വർഷത്തിലൊരിക്കൽ പൂക്കുന്ന കുറിഞ്ഞി
text_fieldsbookmark_border
തിരുവനന്തപുരം: ഒരു വ്യാഴവട്ടത്തിനിടയിൽ മാത്രമല്ല, 15ഉം 16ഉം വർഷത്തെ ഇടവേളയിൽ പൂക്കുന്ന കുറിഞ്ഞിച്ചെടികളും മൂന്നാർ മലനിരകളിലുണ്ട്. ഇതടക്കം 32 ഇനം കുറിഞ്ഞികളെ സംസ്ഥാനത്ത് കണ്ടെത്തിയതായി രണ്ട് പതിറ്റാണ്ടിലേറെയായി കുറിഞ്ഞിയെക്കുറിച്ച് പഠിക്കുന്ന പാല സെൻറ് തോമസ് കോളജിലെ ബോട്ടണി വിഭാഗം മേധാവി പ്രഫ. ജോമി അഗസ്റ്റിൻ പറയുന്നു. 15, 16 വർഷം ഇടവേളയിൽ പൂക്കുന്ന കുറിഞ്ഞി അവസാനമായി പുഷ്പിച്ചത് 2008ലാണ്. സ്ട്രൊബൈലന്താസ് ൈമക്രാന്തസ്, സ്ട്രൊബൈലന്താസ് സെേങ്കറിയാനസ് എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ഇരവികുളം ദേശീയ ഉദ്യാനത്തിൽ ചോലയോട് ചേർന്നാണ് ഇവ വളരുന്നത്. ഏറ്റവും കൂടുതൽ കുറിഞ്ഞികൾ ഉള്ളതും ഇരവികുളം വനത്തിലും പുൽമേടുകളിലുമാണ്. ഇവയുടെ മറ്റൊരിനം പുണെക്കടുത്ത് വനത്തിലുണ്ട്. വംശനാശം സംഭവിച്ചെന്ന് വിധിയെഴുതിയ ആേൻറസണി എന്ന ഇനം ഇരവികുളത്തെ ഒന്ന്, രണ്ട് ചോലവനങ്ങളിലുള്ളതായും അദ്ദേഹം പറയുന്നു. 2008ൽ ഇവയും പൂത്തിരുന്നു.1868ൽ ആർ.എച്ച്. ബഡ്ഡോം എന്ന സസ്യശാസ്ത്രജ്ഞൻ കണ്ടുപിടിച്ചതാണ് ഇൗ കുറിഞ്ഞിയെ. അതിനുശേഷം പിന്നീട് കണ്ടെത്താത്തതിനാൽ വംശനാശം സംഭവിച്ച പട്ടികയിലായിരുന്നു. 2008ൽ 25ഒാളം കുറിഞ്ഞികൾ ഒന്നിച്ച് പുഷ്പിച്ചതിനാൽ പലതും തിരിച്ചറിയാതെപോയി. ഇനി ഇവ ഒന്നിച്ച് പൂക്കണമെങ്കിൽ 86 വർഷം കാത്തിരിക്കണം. അന്ന് ഇൗ പുൽമേടുകളും ചോലവനങ്ങളും നിലനിന്നാൽ അടുത്ത തലമുറക്ക് ആ പൂക്കാലം കാണാം. 1992മുതലാണ് ജോമി കുറിഞ്ഞിക്ക് പിന്നാലെയുള്ള യാത്ര തുടങ്ങിയതെങ്കിലും 1996ന് ശേഷമാണ് പഠനവിഷയമാക്കിയത്. എല്ലാവർഷവും ചെടികളെ തേടിപ്പോയാണ് പൂക്കാലം രേഖപ്പെടുത്തിയത്. പുണെയിലും കുറിഞ്ഞി അന്വേഷിച്ച് പോയി. ഇടുക്കി ജില്ലക്ക് പുറമെ, അഗസ്ത്യാർകൂടം, വാഴച്ചാൽ, സൈലൻറ്വാലി, കാസർകോട് പൈതൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലും വിവിധതരം കുറിഞ്ഞികളുണ്ട്. എങ്കിലും ഏറെയും മൂന്നാറിലും ഇടുക്കിയിലും മാത്രം വളരുന്നവയാണ്-ജോമി പറയുന്നു. കുറിഞ്ഞിയെക്കുറിച്ചുള്ള ജോമിയുടെ പുസ്തകവും വൈകാതെ പുറത്തിറങ്ങും. എം.ജെ. ബാബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story