Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരളം ഒന്നാമതെന്ന...

കേരളം ഒന്നാമതെന്ന സര്‍ക്കാര്‍ പരസ്യം കബളിപ്പിക്കൽ- ചെന്നിത്തല

text_fields
bookmark_border
തിരുവനന്തപുരം: ഭരണനിര്‍വഹണ മികവില്‍ കേരളം ഒന്നാമതെന്ന സര്‍ക്കാര്‍ പരസ്യം വസ്തുതാവിരുദ്ധവും ജനത്തെ കബളിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബംഗളൂരുവിലെ പബ്ലിക് അഫയേഴ്‌സ് സ​െൻററി​െൻറ സർവേയില്‍ കേരളം പലതിലും ഒന്നാമതല്ല എന്ന് മാത്രമല്ല, മുന്‍വര്‍ഷങ്ങളെക്കാള്‍ പിന്നാക്കം പോവുകയും ചെയ്തു. സാമൂഹികസുരക്ഷയില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന മട്ടിലാണ് പരസ്യം. എന്നാൽ, സർവേയില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. ഒഡിഷയാണ് ഒന്നാം സ്ഥാനത്ത്. സര്‍ക്കാറി​െൻറ വിശ്വാസ്യതയിലും സുതാര്യതയിലും സര്‍വേ അനുസരിച്ച് കേരളം 11ാം സ്ഥാനത്താണെങ്കിലും പരസ്യത്തില്‍ ഒന്നാംസ്ഥാനത്താണ്. ക്രമസമാധാനനിലയില്‍ സർവേയിൽ കേരളം രണ്ടാംസ്ഥാനത്താണെങ്കിലും ഒന്നാംസ്ഥാനത്താണെന്ന മട്ടിലാണ് പരസ്യം. നീതിനിര്‍വഹണത്തില്‍ ആറാംസ്ഥാനമാണ്. മധ്യപ്രദേശി​െൻറ ഒന്നാം സ്ഥാനം ഇടതുസര്‍ക്കാര്‍ അടിച്ചുമാറ്റി. പരിസ്ഥിതിസംരക്ഷണത്തിലെ കർണാടകയുടെ ഒന്നാം സ്ഥാനവും പിണറായി സര്‍ക്കാര്‍ സ്വന്തമാക്കി. ആകെയുള്ള മികവില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നത് ശരിയാണ്. പക്ഷേ, ഈ ഏജന്‍സി സര്‍വേ ആരംഭിച്ച 2015 മുതല്‍ എന്നും കേരളം ഒന്നാം സ്ഥാനത്തായിരുന്നു. 2016ല്‍ യു.ഡി.എഫ് ഭരണകാലത്ത് ഓവേറാള്‍ ഭരണമികവിന് 0.568 പോയൻറ് നേടിയിരുന്നു എങ്കില്‍, ഇപ്പോൾ 0.528 ആയി കുറഞ്ഞതായും ചെന്നിത്തല പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story