Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2018 11:32 AM IST Updated On
date_range 27 July 2018 11:32 AM ISTഅനാഥരെ സംരക്ഷിക്കാൻ ഒാപൺ എയർ ഒാഡിറ്റോറിയം
text_fieldsbookmark_border
ഓച്ചിറ: ആർക്കും വേണ്ടാതെ ഓച്ചിറ ക്ഷേത്രത്തിലും കടത്തിണ്ണകളിലും മറ്റും അന്തിയുറങ്ങുന്ന അനാഥരെ പുനരധിവസിക്കുന്നതിന് പടനിലത്ത് ക്ഷേത്ര ഭരണ സമിതി ഓപണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മിക്കുന്നു. 45.5 ലക്ഷം രൂപ ചെലവില്‍ അന്നദാനമന്ദിരത്തോട് ചേര്‍ന്ന് നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിെൻറ ശിലാസ്ഥാപനം വെള്ളിയാഴ്ച രാവിലെ എട്ടിന് ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ. ഗോപിനാഥന്‍ നിര്‍വഹിക്കും. ക്ഷേത്ര ഭരണസമിതിയുടെ അംഗീകാരമുള്ള എഴുപതോളം അന്തേവാസികള്‍ ക്ഷേത്രത്തിലെ അനാഥാലയത്തിലാണ് കഴിയുന്നത്. ഇവര്‍ക്കു വേണ്ട ചികിത്സയും ഭക്ഷണവും നല്‍കി സംരക്ഷിക്കുന്നത് ഭരണസമിതിയാണ്. അംഗീകാരമില്ലാത്ത മുന്നൂറോളം വരുന്ന മറ്റ് അന്തേവാസികള്‍ക്ക് ഭക്ഷണവും ചികിത്സയും ഭരണസമിതി നല്‍കുന്നുണ്ടെങ്കിലും തലചായ്ക്കാന്‍ ഇവര്‍ക്ക് ഇടമില്ല. പടനിലത്തെ ആല്‍ത്തറകളിലും സേവപന്തലുകളിലുമാണ് ഒരു കൂട്ടര്‍ കഴിയുന്നത്. മറ്റൊരു കൂട്ടര്‍ തികച്ചും സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ കടത്തിണ്ണകളിലും പ്ലാസ്റ്റിക് കൂരകളിലുമാണ് കഴിയുന്നത്. മഴയും കാറ്റും മറ്റ് പ്രതികൂല സാഹചര്യങ്ങളുമെല്ലാം സഹിച്ച് കഴിയുന്ന ഇവരുടെ ജീവിതം ദുരിതമയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story