Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2018 11:26 AM IST Updated On
date_range 27 July 2018 11:26 AM ISTരശ്മി ഹാപ്പി ഹോം വാർഷികം
text_fieldsbookmark_border
കൊല്ലം: കരുനാഗപ്പള്ളി (സവിനയം 2018) ഞായറാഴ്ച രാവിലെ 10ന് കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. രശ്മി ഹാപ്പി ഹോം അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ പത്താം ക്ലാസ് വിദ്യാർഥി/വിദ്യാർഥിനികളുടെ ഒരു വർഷത്തെ മുഴുവൻ പഠന ചെലവും വഹിക്കുന്ന രശ്മി വിദ്യാജ്യോതി സമ്മതപത്ര വിതരണം, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ 43 കുട്ടികൾക്ക് കാഷ് അവാർഡും വിദ്യാരശ്മി പുരസ്കാരവും നൽകി അനുമോദിക്കും. നിർധനരായ അഞ്ചു രോഗികൾക്ക് ചികിത്സാധനസഹായം (രശ്മി സമാശ്വാസ്) വിതരണം, തായ്ലൻഡ് യാത്ര വിജയികളെ പ്രഖ്യാപിക്കൽ, ബൈക്ക് വിജയിയെ പ്രഖ്യാപിക്കൽ, മാതൃക പൊതുപ്രവർത്തകൻ പി.കെ. ഗുരുദാസനെയും ജീവകാരുണ്യ പ്രവർത്തകരെയും രശ്മി സേവാ പുരസ്കാരം നൽകി ആദരിക്കൽ എന്നിവ നടക്കും. ചടങ്ങിൽ ആർ. രാമചന്ദ്രൻ എം. എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. മജീദ്, കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർപേഴ്സൺ എം. ശോഭന, ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. എം. ഇഖ്ബാൽ, പി. ആർ. വസന്തൻ (ചെയർമാൻ കാപെക്സ്), അനിൽ മുഹമ്മദ് (മുൻ കയർഫെഡ് എം. ഡി.), സി.ആർ. മഹേഷ് (യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്), വലിയത്ത് ഇബ്രാഹിംകുട്ടി (ചെയർമാൻ, വലിയത്ത് ഗ്രൂപ്), എസ്. ശ്രീകുമാർ (സംസ്ഥാന പ്രസിഡൻറ്, ഡാറ്റ), അനിൽ കുമാർ (കൊല്ലം ജില്ല പ്രസിഡൻറ്, ഡാറ്റ), സ്മിത രാജൻ (സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്) എന്നിവർ പങ്കെടുക്കുമെന്ന് മാനേജിങ് ഡയറക്ടർ കെ. രവീന്ദ്രനും ഡയറക്ടർ ദീപ്തി രവീന്ദ്രനും അറിയിച്ചു. ബി.എസ്.എൻ.എൽ എഫ്.ടി.ടി.എച്ച് കണക്ഷനുകൾ രജിസ്റ്റർ ചെയ്യാം കൊല്ലം: ജില്ലയിലെ എല്ലാ ബി.എസ്.എൻ.എൽ കസ്റ്റമർ സർവിസ് സെൻററുകളിലും പുതിയ എഫ്.ടി.ടി.എച്ച് കണക്ഷനുകൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ആരംഭിച്ചു. വെള്ളയിട്ടമ്പലം, ചിന്നക്കട, പുനലൂർ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കരിക്കോട്, പരവൂർ, കൊട്ടിയം, അഞ്ചൽ എക്സ്ചേഞ്ചുകളിൽ നെക്സ്റ്റ് ജനറേഷൻ നെറ്റ്വർക്ക് ടെക്നോളജി വഴിയും കണക്ഷനുകൾ നൽകിത്തുടങ്ങി. ബി.എസ്.എൻ.എല്ലിെൻറ അതിവേഗ ഇൻറർനെറ്റ് സേവനമായ എഫ്.ടി.ടി.എച്ച് ജില്ലയിലുടനീളം ലഭ്യമാണ്. പ്രമോഷെൻറ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള എഫ്.ടി.ടി.എച്ച് പ്ലാനുകളായ 777, 1277 എന്നിവക്ക് യഥാക്രമം 50 Mbps വേഗത്തിൽ 500 ജി.ബി ഡാറ്റയും 100 Mbps വേഗത്തിൽ 750 ജി.ബി ഡാറ്റയും കൂടാതെ എല്ലാ നെറ്റ് വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story