Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:20 AM IST Updated On
date_range 26 July 2018 11:20 AM ISTസെക്രേട്ടറിയറ്റ് വളപ്പിൽ കാറിടിച്ച് പരിക്കേറ്റ കുടുംബശ്രീ ജീവനക്കാരി വാഹനം കാത്തുകിടന്നത് അരമണിക്കൂർ
text_fieldsbookmark_border
ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല തിരുവനന്തപുരം: സെക്രേട്ടറിയറ്റ് വളപ്പിൽ വേഗത്തിലെത്തിയ കാറിടിച്ച് പരിക്കേറ്റ കുടുംബശ്രീ ജീവനക്കാരിയെ ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല. കുടുംബശ്രീ ജില്ല മിഷന് കീഴിലെ അന്നജ കാറ്ററിങ് പ്രസിഡൻറ് നേമം വെള്ളായണി മേലെ പറമ്പിൻവീട്ടിൽ ജിജി എന്ന വിജയകുമാരിക്കാണ് (55) വാഹനം കാത്ത് അരമണിക്കൂർ കിടക്കേണ്ടിവന്നത്. കാലിന് പരിക്കേറ്റ് വിജയകുമാരി വീണെങ്കിലും അപകടകാരണമായ കാറിെൻറ ഡ്രൈവർ പുറത്തിറങ്ങിയില്ലെന്നും പരാതി ഉയർന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുടെയും കണ്ണിന് താഴെ സംഭവം നടന്നിട്ട് അരമണിക്കൂറോളം കഴിഞ്ഞാണ് വിജയകുമാരിയെ ആശുപത്രിയിലെത്തിക്കാനായത്. സർക്കാർ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഉണ്ടായിട്ടും ആരും തയാറായില്ല. അരമണിക്കൂറോളം വേദന സഹിക്കാൻ കഴിയാതെ നിലവിളിച്ച വിജയകുമാരിയെ ഒടുവിൽ സെക്രേട്ടറിയറ്റിലെ ഉദ്യോഗസ്ഥെൻറ കാറിൽ മെഡിക്കൽ കോളജിൽ എത്തിച്ചു. ഇതിനിടെ അപകടകാരണമായ കാറിനെ ജീവനക്കാർ പറഞ്ഞുവിടുകയും ചെയ്തു. ആരോഗ്യവകുപ്പിെൻറ കാറാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് കൺട്രോൾ റൂം അധികൃതർ പറഞ്ഞു. കെ-എൽ 01 ബി.എ 665 എന്ന കാറാണ് ഇടിച്ചതെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. അന്നജ കാറ്ററിങ് പ്രസിഡൻറായ വിജയകുമാരി ഉൾപ്പെടുന്ന കാറ്ററിങ് യൂനിറ്റ് സെക്രേട്ടറിയറ്റിൽ നേരത്തേ ക്യാൻറീൻ നടത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് ഭക്ഷണത്തിൽ പ്രശ്നങ്ങൾ ആരോപിച്ച് ക്യാൻറീൻ പൂട്ടിയിരുന്നു. ഇത് വീണ്ടും തുറക്കുന്നത് സംബന്ധിച്ച ആവശ്യത്തിനായി സെക്രേട്ടറിയറ്റ് അനക്സിൽ വിജയകുമാരിയും യൂനിറ്റ് സെക്രട്ടറി ഗീതയും കൂടി ഉച്ചയോടെ എത്തി. ഇവിടെനിന്ന് സെക്രേട്ടറിയറ്റിലെ പ്രധാന കെട്ടിടത്തിൽ ഉദ്യോഗസ്ഥനെ കാണാൻ വന്നപ്പോഴാണ് പിന്നിൽനിന്ന് എത്തിയ കാർ ഇടിച്ചിട്ടത്. കൂടെയുണ്ടായിരുന്ന ഗീതയും മറ്റുള്ളവരും ചേർന്ന് ഇവരെ സമീപത്തേക്ക് മാറ്റി. അപകടം നടന്നതോടെ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്ക് എത്തിയവരും ഓടിക്കൂടിയെങ്കിലും വാഹനം മാത്രം കിട്ടിയില്ല. നൂറിലധികം വാഹനങ്ങൾ ഒരേസമയം പാർക്ക് ചെയ്തിരിക്കുന്ന സെക്രേട്ടറിയറ്റിന് ഉള്ളിലാണ് അപകടത്തിൽ പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ പോകാൻ വാഹനമില്ലാതെ വിഷമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story