Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅറുപതാണ്ടി​െൻറ...

അറുപതാണ്ടി​െൻറ മുഴക്കത്തിൽ ചന്ദനത്തോപ്പ്​ വെടിവെപ്പ്​

text_fields
bookmark_border
കുണ്ടറ: രാഷ്ട്രീയചരിത്രത്തിൽ ഇന്നും മുഴങ്ങുന്ന ചന്ദനത്തോപ്പ് വെടിവെപ്പിന് ഇന്ന് അറുപതാണ്ട്. രണ്ട് തൊഴിലാളികളുടെ രക്തസാക്ഷിത്വം കൊണ്ട് ചുവന്ന മണ്ണ് ആ ഒാർമ പുതുക്കും. അന്ന് തൊഴിലാളി സമരത്തിന് നേതൃത്വംനൽകിയ ആർ.എസ്.പിയിൽ ഒരുപക്ഷം ഇടതിനൊപ്പവും മറുപക്ഷം വലതിനൊപ്പവും നിന്ന നാളുകളിൽ പൊലീസ് അകമ്പടിയിലായിരുന്നു പുഷ്പാർച്ചന. രണ്ടായിരുന്നവർ ഈവർഷം ഒന്നായി വന്ന് പുഷ്പാർച്ചന നടത്തുമെന്നത് അറുപതാം വാർഷികത്തി​െൻറ പ്രത്യേകതയാണ്. അനുസ്മരണ സമ്മേളനത്തിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, േപ്രമചന്ദ്രൻ എം.പി, മുൻമന്ത്രി ഷിബു ബേബി ജോൺ എന്നിവർ പങ്കെടുക്കും. കശുവണ്ടിത്തൊഴിലാളികൾക്ക് പ്രസവകാലവേതനവും അവധിയും നിഷേധിച്ചപ്പോഴാണ് ആർ.എസ്.പിയുടെ നേതൃത്വത്തിൽ കശുവണ്ടി തൊഴിലാളി യൂനിയൻ സമരം തുടങ്ങിയത്. പിന്നീട് സെഞ്ച്വറി കാഷ്യൂ ഫാക്ടറിയായും ഇപ്പോൾ അബ്ബാസ് കാഷ്യൂ ഫാക്ടറിയായും മാറിയ 'വെടിവെച്ച കമ്പനി' സമരകാലത്ത് ചന്ദനത്തോപ്പ് ഹിന്ദുസ്ഥാൻ കാഷ്യൂ ഫാക്ടറിയായിരുന്നു. ഉടമ മുംബൈ സ്വദേശി രാമചന്ദ്രനായിക്. 1958 ജൂലൈ 14ന് ഫാക്ടറി പടിക്കൽ യൂനിയൻ ജോയൻറ് സെക്രട്ടറി പപ്പു നിരാഹാരം തുടങ്ങി. ഫാക്ടറികൾ അടച്ചിടാൻ കശുവണ്ടി മുതലാളിമാർ തീരുമാനിച്ചു. തൊട്ടുപിന്നാലെ സമരക്കാർക്ക് താക്കീത് നൽകി സർക്കാർ പത്രപ്രസ്താവനയും ഇറക്കി. ഫാക്ടറികൾ അടച്ചിടരുതെന്നും ചന്ദനത്തോപ്പ് ഫാക്ടറിമാത്രം ലോക്കൗട്ട് ചെയ്താൽ മതിയെന്നും സമരത്തിനെതിരെ കർശനനടപടി സ്വീകരിക്കുമെന്നും മുതലാളിമാർക്ക് സർക്കാർ ഉറപ്പും നൽകി. ഇൗ ഉറപ്പി​െൻറ ബലത്തിൽ ഫാക്ടറി ഉടമകൾ 26ന് രാവിലെ ഫാക്ടറിയിൽ സൂക്ഷിച്ച സംസ്കരിച്ച പരിപ്പ് കടത്താനൊരുങ്ങിയപ്പോൾ സംഘർഷാവസ്ഥയായി. സ്ത്രീതൊഴിലാളികളെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചു. അതിക്രമം അതിരുവിട്ടതോടെ ഫാക്ടറിയിലെ കാൻറീൻ തൊഴിലാളി സുലൈമാൻ ചാടിവീണ് പൊലീസിനെ തടഞ്ഞു. ഒരു പൊലീസുകാരൻ തോക്കി​െൻറ ബയണറ്റ് ഉൗരി സുലൈമാനെ കുത്തി, അദ്ദേഹം പിടഞ്ഞുമരിച്ചു. ഇതോടെ തൊഴിലാളികളും നാട്ടുകാരും പൊലീസിന് നേരെ തിരിഞ്ഞു. പൊലീസ് ഏഴ് റൗണ്ട് വെടിവെച്ചു. ഭാര്യ കൂടി പങ്കെടുക്കുന്ന സമരസ്ഥലത്തെ സംഘർഷാവസ്ഥ അറിഞ്ഞ് പാഞ്ഞെത്തിയ തൊഴിലാളി രാമൻ വെടിയേറ്റ് റെയിൽവേട്രാക്കിൽ മരിച്ചുവീണു. കൈയിൽ തറച്ച വെടിയുണ്ടയുമായി മരണംവരെ ജീവിച്ചയാളായിരുന്നു മാമൂട് വല്ലൂന്നിൽ പടിഞ്ഞാറ്റതിൽ ശിവരാമൻപിള്ള. വെടിവെപ്പ് നടക്കുമ്പോൾ നിരാഹാരസമര വളൻറിയറായിരുന്ന വടക്കേവിള ദിലീപ് ഭവനിൽ ദാമോദരൻപിള്ളക്ക് ഇപ്പോൾ നവതി. ആദ്യ ഇ.എം.എസ് സർക്കാറി​െൻറ കാലത്തുതന്നെ, മറ്റൊരു കമ്യൂണിസ്റ്റ് പാർട്ടിയിലെ രണ്ട് തൊഴിലാളി സഖാക്കൾ പൊലീസ് ആക്രമണത്തിൽ രക്തസാക്ഷിയായത്, സർക്കാറി​െൻറ പ്രതിച്ഛായയെ കളങ്കിതമാക്കി. ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി പതാകയുടെ അതേനിറമുള്ള മെറ്റാരു പതാക കൊണ്ടാണ് തൊഴിലാളികളുടെ മൃതദേഹങ്ങളും പുതപ്പിച്ചത് എന്നത് രാഷ്ട്രീയചരിത്രത്തിലെ മറ്റൊരു വൈരുധ്യമായി. kg1.jpg ചന്ദനത്തോപ്പ് രക്തസാക്ഷി മണ്ഡപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story