Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:14 AM IST Updated On
date_range 26 July 2018 11:14 AM ISTകെ.എസ്.ആർ.ടി.സി: പരിഷ്കാരങ്ങളിൽ ബുദ്ധിമുട്ടുണ്ടായാൽ പരിഹരിക്കും -മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: സ്വന്തം കുടുംബത്തിെൻറ കൂടി ആവശ്യമെന്ന് മനസ്സിലാക്കി ജീവനക്കാർ കെ.എസ്.ആർ.ടി.സിയിലെ പരിഷ്കാരങ്ങളോട് സഹകരിക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. പരിഷ്‌കരണങ്ങള്‍ നടപ്പാക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടായാല്‍ അവ പരിഹരിച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സിയെ മൂന്ന് മേഖലകളാക്കിയുള്ള പ്രഖ്യാപനവും തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനവും തമ്പാനൂർ ബസ് ടെമിനലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സിയുടെ കാര്യക്ഷമത വർധിപ്പിക്കാനാണ് സർക്കാർ ഓരോ പരിഷ്കാരവും നടപ്പാക്കുന്നത്. കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിെൻറ ഭാഗമായാണ് കൂടുതല്‍ അധികാരങ്ങളുള്ള മൂന്ന് സോണുകള്‍ രൂപവത്കരിക്കുന്നത്. പ്രഫ. സുശീൽ ഖന്ന റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങളിലൊന്നായ ഇത് നടപ്പാക്കാൻ താമസിക്കുന്നെന്ന പരാതി ജീവനക്കാരുടെ സംഘടനയുടെ ഭാഗത്ത് നിന്നുതന്നെ ഉയർന്നതാണെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി സി. എം.ഡി ടോമിൻ ജെ. തച്ചങ്കരി, ഗതാഗത കമീഷണർ കെ. പത്മകുമാർ, ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ. ബി.ജി. ശ്രീദേവി, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഓപറേഷന്‍സ് ജി. അനില്‍കുമാര്‍ തുടങ്ങിയവർ പെങ്കടുത്തു. സ്ഥാപനത്തെ ദക്ഷിണമേഖല (തിരുവനന്തപുരം), മധ്യമേഖല (എറണാകുളം), വടക്കൻ മേഖല (കോഴിക്കോട്) എന്നിങ്ങനെയാണ് വിഭജിച്ചത്. ചീഫ് ഒാഫിസിലെ മൂന്ന് എക്സിക്യൂട്ടിവ് ഡയറക്ടർമാരെയാണ് മേഖലകളുടെ ചുമതലക്കാരായി അയച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story