Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅസുഖബാധിതരായി എത്തുന്ന...

അസുഖബാധിതരായി എത്തുന്ന പ്രവാസികൾക്ക്​ വിമാനത്താവളത്തിൽ ആംബുലൻസ്​ സേവനം

text_fields
bookmark_border
* പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: നോർക്ക റൂട്ട്സി​െൻറ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന നോർക്ക എമർജൻസി ആംബുലൻസ് സർവിസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഹെൽപ് ലൈൻ നമ്പറി​െൻറ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്ന ചടങ്ങിൽ പദ്ധതി സംബന്ധിച്ച ധാരണപത്രം നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ് ഡോ. ജോൺ പണിക്കരും ഒപ്പുവെച്ചു. നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, നോർക്ക റൂട്ട്സ് റെഡിസൻറ് എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ കെ. വരദരാജൻ എന്നിവരും നോർക്ക റൂട്ട്സ് ഉദ്യോഗസ്ഥരും െഎ.എം.എ ഭാരവാഹികളും പങ്കെടുത്തു. അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശ മലയാളികളെ കേരളത്തിലെ ഏത് വിമാനത്താവളത്തിൽനിന്നും അവരുടെ വീട്ടിലേക്കോ അവർ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് നോർക്ക എമർജൻസി ആംബുലൻസ് സർവിസ്. പ്രവാസികളുടെ ഭൗതികദേഹം വിമാനത്താവളത്തിൽനിന്ന് വീട്ടിൽ എത്തിക്കാനും ഈ സേവനം ലഭ്യമാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷ​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നോർക്ക റൂട്സി​െൻറ കാൾ സ​െൻററിൽ വിളിച്ച് സഹായം ആവശ്യപ്പെടുന്ന പ്രവാസി മലയാളികൾക്കാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സ​െൻററിൽനിന്ന് (ഫോൺ : 1800 425 3939, 0471 233 33 39) ഉടൻ തന്നെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷ​െൻറ ഹെൽപ് ഡെസ്ക്കിലേക്ക് സന്ദേശം നൽകും. പ്രവാസിയുടെ നാട്ടിലെ വസതിയിൽനിന്ന് ബന്ധുക്കളെ കൂട്ടി വിമാനത്താവളത്തിലെത്തിയശേഷം പ്രവാസിയെ ആശുപത്രിയിൽ എത്തിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story