Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:14 AM IST Updated On
date_range 26 July 2018 11:14 AM ISTവേണു ബാലകൃഷ്ണെനതിരായ കേസ് പിൻവലിക്കണം -പൗരസമ്മേളനം
text_fieldsbookmark_border
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ വേണു ബാലകൃഷ്ണനെതിരെ ചുമത്തിയ ക്രിമിനൽ കേസ് നിരുപാധികം പിൻവലിക്കണമെന്ന് പൗരസമ്മേളനം. ജനകീയ പ്രതിരോധസമിതിയാണ് വൈ.എം.സി.എ ഹാളിൽ പൗരസമ്മേളനം സംഘടിപ്പിച്ചത്. മുതിർന്ന മാധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് ഭരണാധികാരികൾ ദേശസ്നേഹികൾെക്കതിരെ ഉപയോഗിച്ച ക്രിമിനൽ വകുപ്പുകൾ പ്രയോഗിച്ച് മാധ്യമങ്ങളുടെ ജനാധിപത്യ ശബ്ദങ്ങളെ നിശബ്ദമാക്കാൻ ശ്രമിക്കുന്നത് ഭരണസംവിധാനത്തിെൻറ സ്വേച്ഛാധിപത്യ പ്രവണതയെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വേണു ബാലകൃഷ്ണെനതിരെ ഉണ്ടായ ക്രമിനൽ നടപടിെക്കതിരെ സാമൂഹിക, രാഷ്ട്രീയ സംഘടനകളുടെ ശക്തമായ പ്രതിഷേധം വളർത്തേണ്ടിയിരിക്കുെന്നന്ന് സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞു. ജോസഫ് സി. മാത്യു, കെ.എം. ഷാജഹാൻ, അശ്വതി ജ്വാല, എസ്.യു.സി.െഎ ജില്ല സെക്രട്ടറി ആർ. കുമാർ, ബി. ഗോപി, എസ്. ബുർഹാൻ, ജനകീയ പ്രതിേരാധസമിതി ജനറൽ സെക്രട്ടറി എം. ഷാജർഖാൻ, ജി.ആർ. സുഭാഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story