Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:05 AM IST Updated On
date_range 26 July 2018 11:05 AM ISTമൂന്നാർ ട്രൈബ്യൂണൽ നിർത്തലാക്കുന്നത് റവന്യൂ വകുപ്പിെൻറ എതിർപ്പോടെ
text_fieldsbookmark_border
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ മൂന്നാർ ദൗത്യത്തിെൻറ തുടർച്ചയെന്നനിലയിൽ സ്ഥാപിച്ച പ്രത്യേക ട്രൈബ്യൂണൽ നിർത്തലാക്കുന്നത് ലക്ഷ്യം കാണാതെ. മൂന്നാർ മേഖലയിലെ ഭൂമി പ്രശ്നങ്ങൾ വേഗം തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രൈബ്യൂണൽ സ്ഥാപിച്ചത്. എന്നാൽ, മൂന്നാറുമായി ബന്ധമില്ലാത്ത വില്ലേജുകളെ ഇതിെൻറ പരിധിയിൽ കൊണ്ടുവന്നതും നിയമത്തിന് അനുസൃതമായി ചട്ടം നിർമിക്കാത്തതും ചാപിള്ളയാവാൻ കാരണമായി. റവന്യൂ വകുപ്പിെൻറ അഭിപ്രായം തേടാതെയാണ് ആഭ്യന്തരവകുപ്പ് ട്രൈബ്യൂണൽ നിർത്തലാക്കാനുള്ള ഫയൽ മന്ത്രിസഭ യോഗത്തിൽ കൊണ്ടുവന്നത്. മൂന്നാറിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക നിയമനിർമാണം നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. എന്നാൽ, നിയമംമൂലം സ്ഥാപിതമായ ട്രൈബ്യൂണൽ നിർത്തലാക്കണമെങ്കിൽ 2010ലെ നിയമം റദ്ദാക്കി മറ്റൊന്ന് നിർമിക്കണം. മേഖലയിൽ ഭൂമി കൈയേറ്റവും വ്യാജ പട്ടയവും വർധിക്കുന്ന സാഹചര്യത്തിൽ ബദൽ സംവിധാനം ഏർപ്പെടുത്താതെ ട്രൈബ്യൂണൽ നിർത്തലാക്കരുതെന്നാണ് റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.െഎയുടെ നിലപാടെന്നറിയുന്നു. ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നതുമുതൽ ട്രൈബ്യൂണൽ നിർത്തലാക്കണമെന്ന ആവശ്യം ഇടുക്കിയിലെ സി.പി.എം ഉന്നയിക്കുന്നുണ്ട്. മൂന്നാർ ഉൾപ്പെടുന്ന കണ്ണൻ ദേവൻ ഹിൽസ്, ചിന്നക്കനാൽ, ശാന്തൻപാറ, വെള്ളത്തൂവൽ, പള്ളിവാസൽ, ആനവിരട്ടി, ബൈസൺവാലി, പീരുമേട്, ഉടുമ്പൻചോല താലൂക്കിലെ ആനവിലാസം എന്നീ വില്ലേജുകളെയാണ് ട്രൈബ്യൂണലിെൻറ പരിധിയിൽ കൊണ്ടുവന്നത്. ഭൂമി സംബന്ധിച്ച് വിവിധ കോടതികളിലും മറ്റ് അധികാര സ്ഥാനങ്ങളിലും തീർപ്പാകാതെയുള്ള തർക്കങ്ങൾ ട്രൈബ്യൂണലിലേക്ക് മാറ്റി. വേഗത്തിൽ കേസ് തീർപ്പാക്കുന്നതിനാണ് ലക്ഷ്യമിട്ടതെങ്കിലും മൂന്നാറുമായി ബന്ധമില്ലാത്ത വില്ലേജുകൾ ഉൾപ്പെട്ടത് എതിർപ്പിന് കാരണമായി. മൂന്നാറിന് തൊട്ടുചേർന്നുള്ള മാങ്കുളം, കുഞ്ചിത്തണ്ണി, കൊട്ടക്കാമ്പൂർ, വട്ടവട തുടങ്ങിയ വില്ലേജുകൾ ഉൾപ്പെടുത്തിയതുമില്ല. 2010 ജൂൺ 14ന് പ്രാബല്യത്തിൽ വന്ന ട്രൈബ്യൂണലിലേക്ക് ഹൈകോടതിയിൽനിന്നടക്കം കേസുകൾ മാറ്റിയെങ്കിലും വിചാരണ നടത്തി വിധി പുറപ്പെടുവിക്കാൻ കഴിഞ്ഞിരുന്നില്ല. ഉത്തരവ് നടപ്പാക്കാൻ വ്യവസ്ഥയില്ലാത്തതും ചട്ടം നിർമിക്കാത്തതുമാണ് കാരണം. കണ്ണൻ ദേവൻ കമ്പനിയുടെ ക്വാർേട്ടഴ്സുകൾ ഒഴിപ്പിക്കുന്നത് സംബന്ധിച്ച ഉത്തരവുകളും നടപ്പാക്കാനായില്ല. ട്രൈബ്യൂണലുമായി റവന്യൂ ഉദ്യോഗസ്ഥർ സഹകരിച്ചില്ലെന്നും പരാതി ഉയർന്നു. പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചെയർമാന്മാർ സർക്കാറിന് കത്ത് നൽകി. ഭൂമിയുമായി ബന്ധപ്പെട്ട അതിർത്തിതർക്കം വരെ ട്രൈബ്യൂണലിലേക്ക് മാറ്റുകയും ചെയ്തു. എം.ജെ. ബാബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story