Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമികവ്​ ചോരാതെ കാക്കാൻ...

മികവ്​ ചോരാതെ കാക്കാൻ നിരീക്ഷണം വേണം

text_fields
bookmark_border
പുനലൂർ: സംസ്ഥാനത്തെ മികച്ച സർക്കാർ ആതുരാലമായ പുനലൂർ താലൂക്ക് ആശുപത്രിയിൽ നിരീക്ഷണ കാമറകളും പൊലീസ് എയ്ഡ്പോസ്റ്റും സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു. ആശുപത്രിയുടെ ഖ്യാതി ഉയരുന്നതനുസരിച്ച് ചികിത്സിക്കാനെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനൊപ്പം നിരന്തരം പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. കഴിഞ്ഞദിവസവും അനിഷ്ടസംഭവം ഉണ്ടായി പൊലീസ് കേസിലെത്തി. ചികിത്സപിഴവും ചില ജീവനക്കാരുടെ പെരുമാറ്റവുമെല്ലാം പലപ്പോഴും പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇവയുടെ യാഥാർഥ്യം അറിയാനാകാത്തത് ആശയക്കുഴപ്പത്തിനിടയാക്കുന്നുണ്ട്. ആശുപത്രിയുടെ പുരോഗതിയിൽ അസൂയാലുക്കളായ ചിലരാണ് നിരന്തരം കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് അധികൃതർ ആരോപിക്കുന്നത്. കൂടാതെ ആശുപത്രി ഉപകരണങ്ങളും മറ്റും കേടാക്കുന്ന സംഭവങ്ങളും ആവർത്തിക്കുന്നു. മൂന്നുമാസം മുമ്പ് ജനറേറ്ററി​െൻറ ഇന്ധന ടാങ്കിൽ വെള്ളം ഒഴിച്ച് നശിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം നടക്കുകയാണ്. ആവശ്യത്തിലധികം സെക്യൂരിറ്റികൾ ഉള്ളപ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്. ആരോഗ്യ വകുപ്പ് മോഡൽ ആശുപത്രിയായി പ്രഖ്യാപിച്ചതോടെ ദിവസവും സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധിസംഘങ്ങൾ സന്ദർശിക്കുന്നുണ്ട്. ദിവസവും സന്ദർശകരടക്കം 7000ത്തോളം ആളുകൾ ഇവിടെ എത്തുന്നുണ്ടെന്നാണ് കണക്ക്. ലബോറട്ടറിയിലും ഫാർമസിയിലും സ്പെഷാലിറ്റി ഒ.പിയിലും ടിക്കറ്റ് കൗണ്ടറിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിക്കിലും തിരക്കിലും മോഷണ ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്. ഓക്സിജൻ പ്ലാൻറ് അടക്കം കോടികൾ വിലമതിക്കുന്ന അത്യാധുനിക ചികിത്സ ഉപകരണങ്ങളാണുള്ളത്. നിലവിൽ പ്രവേശകവാടത്തിൽ മാത്രമാണ് കാമറ നിരീക്ഷണമുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story