Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2018 11:27 AM IST Updated On
date_range 25 July 2018 11:27 AM ISTമാലിന്യനിക്ഷേപത്തിനെതിരെ വായ് മൂടിക്കെട്ടി പ്രതിഷേധം
text_fieldsbookmark_border
കൊട്ടിയം: മേവറം ബൈപാസ് ജങ്ഷനിലെ മാലിന്യനിക്ഷേപത്തിനെതിരെ ജനകീയാരോഗ്യവേദി പ്രവർത്തകർ ഡിവൈഡറിൽ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. രാവിലെ മുതൽ വൈകീട്ടുവരെ നടന്ന സമരം പി.ഡി.പി സംസ്ഥാന ജന. സെക്രട്ടറി മൈലക്കാട് ഷാ ഉദ്ഘാടനം ചെയ്തു. ജനകീയ ആരോഗ്യവേദി ജില്ല പ്രസിഡൻറ് നാസർ പടിപ്പുര, ഷഫീക്ക് കൊല്ലൂർവിള, ബി.എൻ. ശശികുമാർ, ഇസ്മയിൽ പള്ളിമുക്ക്, മൈലാപ്പൂര് ഷാഹുൽ, ബ്രൈറ്റ് സെയ്ഫുദ്ദീൻ, ഷഫീക്ക് തങ്ങൾ എന്നിവർ നേതൃത്വം നൽകി. സ്ഥാനാരോഹണം കൊല്ലം: വൈസ്മെൻ ഇൻറർനാഷനൽ സൗത്ത് വെസ്റ്റ് ഇന്ത്യ റീജ്യൻ ഡിസ്ട്രിക്ട് നാലിലെ േഗ്രറ്റർ പോളയത്തോട് വൈസ് മെൻ ക്ലബിെൻറ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് മുണ്ടയ്ക്കൽ അഗതിമന്ദിരത്തിൽ അന്തേവാസികൾക്ക് പ്രഭാതഭക്ഷണവും കിടക്കവിരിപ്പുകളും നൽകി. ഇൻറർനാഷനൽ സർവിസ് ഡയറക്ടർ എ. ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് സേവിയർ ജോസഫ് അധ്യക്ഷത വഹിച്ചു. റീജനൽ ഡയറക്ടർ എൻ.സതീഷ്കുമാർ, ഡോ. എ.കെ.ശ്രീഹരി, വെങ്കിടേഷ്, സതീഷ് കുമാർ, ഉണ്ണിവർഗീസ്, ഷിബുറാവുത്തർ, പ്രമോദ് പ്രസന്നൻ, മുരളീധരൻ പിള്ള, സതീഷ്കുമാർ, രാജു, സുനിൽകുമാർ എന്നിവർ പങ്കെടുത്തു. സ്ഥാനാരോഹണചടങ്ങ് മുൻ റീജനൽ ഡയറക്ടർ വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുരളീധരൻ പിള്ള പ്രസിഡൻറായും സന്തോഷ്കുമാർ സെക്രട്ടറിയായും രമേഷ് നായിഡു ട്രഷററായും ഉള്ള ഭാരവാഹികളെ ഡിസ്ട്രിക് ഗവർണർ ഉണ്ണിവർഗീസ് സ്ഥാനാരോഹണം നടത്തി. പ്രഫസർ മോഹൻദാസ്,നേതാജി ബി.രാജേന്ദ്രൻ, ജയചന്ദ്രൻ, ശശിധരൻ പിള്ള, പ്രഫ. ജോൺ, സുഗതൻ, വിക്രമൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story