Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2018 11:21 AM IST Updated On
date_range 23 July 2018 11:21 AM ISTആദിവാസിയുടെ ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തെന്ന് അട്ടപ്പാടി ആനക്കട്ടി സ്വദേശി സുധീറിെൻറ ഭൂമിയാണ് കവർന്നത്
text_fieldsbookmark_border
തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസിയുടെ ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തെന്ന് ആരോപണം. ഇരുള ആദിവാസി വിഭാഗത്തിലെ ആനക്കട്ടി സ്വദേശി സുധീറിനാണ് ഭൂമി നഷ്ടമായത്. ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി മറ്റൊരാൾ മറിച്ചുവിൽക്കുകയായിരുെന്നന്ന് സുധീർ പറഞ്ഞു. ഞായറാഴ്ച മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും സുധീർ ഇതുസംബന്ധിച്ച് പരാതി നൽകി. ആനക്കട്ടിയിൽ മരുതുക്കുട്ടി കൗണ്ടറിൽനിന്ന് സർക്കാർ ഏറ്റെടുത്ത മിച്ചഭൂമിയിൽനിന്ന് പാലക്കാട് കലക്ടറുടെ 1983ലെ ഉത്തരവ് അനുസരിച്ചാണ് മാതാവ് തങ്കമ്മക്ക് 71 സെൻറ് ഭൂമി പതിച്ചുകിട്ടിയത്. 1987ൽ മാതാവ് മരിച്ചു. കുട്ടികളായിരുന്ന സുധീറിനെയും സഹോദരിയെയും മുത്തശ്ശി നാഗമ്മയാണ് സംരക്ഷിച്ചത്. ഇതിനിടെ ഭൂമിയുടെ പഴയ രേഖകളെല്ലാം നഷ്ടപ്പെട്ടിരുന്നു. മാതാവിന് ലഭിച്ച ഭൂമി തേടി സുധീർ ഒടുവിൽ കലക്ടറേറ്റിലെത്തി. നഷ്ടപ്പെട്ട രേഖകളുടെ പകർപ്പെടുത്തു. അപ്പോഴാണ് ഭൂമി നാച്ചിമുത്തു എന്നയാൾ വ്യാജരേഖ നിർമിച്ച് തട്ടിയെടുെത്തന്നും അതിൽ 10 സെൻറ് വിെറ്റന്നും അറിഞ്ഞത്. പാലക്കാട് കലക്ടർ നൽകിയ നിർദേശമനുസരിച്ച് 2016ൽ ഒറ്റപ്പാലം സബ്കലക്ടർക്ക് പരാതി നൽകി. വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് അനുസരിച്ച് തുടർനടപടി സ്വീകരിക്കാൻ മണ്ണാർക്കാട് അഡീഷനൽ തഹസിൽദാർക്ക് കത്ത് നൽകി. പിന്നീട് വില്ലേജ് ഓഫിസർ സമർപ്പിച്ച റിപ്പോർട്ട് അപ്രത്യക്ഷമായി. അഞ്ചുവർഷമായി സുധീർ തിരുവനന്തപുരത്ത് വാടകവീട്ടിലാണ് താമസം. ഇപ്പോൾ തൊഴിലില്ല. ഭാര്യയും മക്കളായ 11 വയസ്സുള്ള അനാമികയും എട്ടുവയസ്സുള്ള മൗലിയുമായി അട്ടപ്പാടിക്ക് മടങ്ങാനാണ് സുധീറിെൻറ ആഗ്രഹം. ആത്മാഭിമാനത്തോടെ ജീവിക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ആത്മഹത്യയല്ലാതെ വഴിയില്ലെന്നും സുധീർ പറഞ്ഞു. ആർ. സുനിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story