Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറെയിൽവേ പാളം...

റെയിൽവേ പാളം പരിശോധനയിലും കരാർവത്​കരണം

text_fields
bookmark_border
തിരുവനന്തപുരം: സ്ഥിരംജീവനക്കാരുണ്ടായിരിക്കെ റെയിൽവേ പാളങ്ങളിലെ മൺസൂൺ കാലരാത്രി പരിശോധനയിൽ കരാർവത്കരണ നീക്കം തകൃതി. ചേർത്തലയിൽ കരാർ ജീവനക്കാരനെ ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള നീക്കം പ്രതിഷേധങ്ങൾക്കിടയാക്കിയ സാഹചര്യത്തിലും മറ്റ് സെക്ഷനുകളിലേക്ക് കരാർ നിയമനം വ്യാപിപ്പിക്കുകയാണ്. കരാർ നീക്കം ചെറുത്ത സ്ഥിരം ജീവനക്കാരെ ചേർത്തലയിൽ സസ്പെൻഡ് ചെയ്തത് വ്യാപക പ്രതിഷേധത്തിനിടയാക്കി. എൻജിനീയറിങ് വിഭാഗം ജീവനക്കാരെയാണ് രാത്രി പാളം പരിശോധനക്ക് അയക്കുന്നത്. ഒരു ട്രാക്ക്മാന് ആറു കി.ലോമീറ്ററാണ് ചുമതല. ഇവർക്കൊപ്പം സ്വകാര്യ ഏജൻസികളിൽനിന്നോ മറ്റോ നിയോഗിക്കുന്ന കരാറുകാരെ കൂടി ഉൾെപ്പടുത്താനാണ് തീരുമാനം. കഴിഞ്ഞവർഷം തൃശൂർ സെക്ഷനിൽ കരാറുകാരെ ഏർപ്പെടുത്താൻ നീക്കം നടന്നെങ്കിലും ജീവനക്കാർ സമരം ചെയ്താണ് തീരുമാനം പിൻവലിപ്പിച്ചത്. എന്നാൽ, ചേർത്തലയിൽ വിയോജിപ്പ് പ്രകടിപ്പിച്ചവരെ ശക്തമായി നേരിടാനാണ് മാനേജ്മ​െൻറ് തീരുമാനം. സസ്പെൻഡ് ചെയ്ത 14 പേരെ വെള്ളിയാഴ്ച തിരിച്ചെടുത്തെങ്കിലും റെയിൽവേ നിയമ ലംഘനം ചൂണ്ടിക്കാട്ടി 12 പേർക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. ട്രെയിനുകൾ വൈകിയത് ചൂണ്ടിക്കാട്ടിയാണ് നിയമനടപടി. മറ്റ് സെക്ഷനുകളിൽ പുതിയ സംവിധാനം ഏർപ്പെടുത്തുേമ്പാൾ എതിർപ്പുണ്ടാവാതിരിക്കാനാണ് ചേർത്തലയിൽ നടപടി ശക്തമാക്കുന്നതെന്നും ആരോപണമുണ്ട്. കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നവർക്ക് വേണ്ടത്ര സാേങ്കതിക പരിജ്ഞാനമില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ട്രാക്കിൽ വിള്ളേലാ മറ്റ് അസ്വാഭാവികതയോ കണ്ടെത്തിയാൽ എന്തു ചെയ്യണമെന്നും അറിയില്ല. എം. ഷിബു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story