Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'നന്മ'യുടെ നിറവിൽ...

'നന്മ'യുടെ നിറവിൽ മൺറോതുരുത്തിൽ ആംഫീബിയൻ വീടൊരുങ്ങുന്നു

text_fields
bookmark_border
കുണ്ടറ: മൺറോതുരുത്തിൽ ആംഫീബിയൻ വീടൊരുങ്ങുന്നു. തിരുവനന്തപുരം എൻജിനീയറിങ് കൊളജിലെ ട്രാൻസിലേഷണൽ റിസർച് ആൻഡ് പ്രഫഷനൽ ലീഡർഷിപ് സ​െൻററിലെ രണ്ടാംവർഷ എം.ടെക് വിദ്യാർഥിനി നന്മ ഗീരീഷാണ് പ്രദേശത്തിനിണങ്ങിയ ആംഫീബിയൻ വീടൊരുക്കുന്നത്. നന്മയും സുഹൃത്തുക്കളും ചേർന്ന് ആറ് ലക്ഷത്തോളം രൂപ ചെലവുവരുന്ന ഒരുവീട് മാതൃകയായി പഞ്ചായത്തിൽ നിർമിക്കാനുള്ള ഒരുക്കത്തിലാണ്. േപ്രാജ്ക്ട് കോഒാഡിനേറ്ററും സിവിൽ വിഭാഗം അസി. പ്രഫസറുമായ ഡോ.ആർ. സുജയുടെ മേൽനോട്ടത്തിലാണ് നന്മയും സുഹൃത്തുക്കളും മൺറോതുരുത്തിന് ചേർന്ന ആംഫീബിയൻ വീെടാരുക്കുന്നത്. ആഗോളതാപനത്തി​െൻറ കെടുതികളിൽ ദുരിതമനുഭവിക്കുന്ന നെതർലൻറിലെ മാസ്ബോമലിലെ വീടുകളെ പിൻപറ്റിയാണ് മൺറോതുരുത്ത് മാതൃക രൂപപ്പെടുത്തിയത്. വെള്ളംകയറുമ്പോൾ വെള്ളപ്പരപ്പിൽ ഉയർന്നുനിൽക്കുന്ന വീടുകൾ സ്റ്റീൽ നിർമിത ചട്ടക്കൂട്ടിലാണ് നിർമിക്കുക. വീടി​െൻറ നാലരികുകളിലും തെങ്ങിൻ തടി കൊണ്ടുള്ള കഴകൾ സ്ഥാപിച്ച് വീട് ഒഴുകിപ്പോകുന്നത് തടയും. 450 ചതുരശ്ര അടി വിസ്തൃതിയുള്ള വീട്ടിൽ പൂമുഖം, രണ്ട് കിടക്കമുറി, സ്വീകരണമുറി, ബാത്ത്റൂം എന്നിവ ഉണ്ടാകും. വൈദ്യുതിക്കായി സോളാർ പാനലുകളും ജനലഭ്യതക്കായി മഴവെള്ളസംഭരണിയും ഒരുക്കും. കേരളതനിമയുടെ മനോഹാരിത വീടുകൾക്കുണ്ടാകും. വീടിന് ചുറ്റും നാലുകെട്ടുകളുടെ മാതൃകയിലുള്ള 'ഇറമ്പ്' ഉണ്ടാകും. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഡൽറ്റായായ മൺറോതുരുത്തിലെ ജൈവ വൈവിധ്യങ്ങൾക്കും പരിസ്ഥിതിക്കും കോട്ടംതട്ടാത്തവിധമുള്ള വീടുകളാണിത്. ശുചിമുറി മാലിന്യവും ശാസ്ത്രീയമായി സംരക്ഷിക്കാനുള്ള സംവിധാനവും വീട്ടിലുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story