Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിർദേശം കാറ്റിൽ പറത്തി...

നിർദേശം കാറ്റിൽ പറത്തി വിദ്യാർഥികളിൽനിന്ന് പണപ്പിരിവ്

text_fields
bookmark_border
പത്തനാപുരം: സര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍ പറത്തി വിദ്യാലയത്തില്‍ കുട്ടികളില്‍നിന്ന് പണപ്പിരിവ്. വിദ്യാലയത്തി​െൻറ പേര് ഉള്‍പ്പെടുത്തിയ രസീത് പ്രകാരമാണ് പിരിവ് നടക്കുന്നത്. പുനലൂര്‍ ഉപജില്ലയിലെ പുന്നല സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. കുട്ടികളില്‍നിന്ന് നിര്‍ബന്ധിതമല്ലാതെ പി.ടി.എ ഫണ്ടായിപ്പോലും 100 രൂപയില്‍ കൂടുതല്‍ വാങ്ങാന്‍ പാടില്ലെന്നും സ്കൂള്‍തലത്തില്‍ ഒരു പിരിവും പാടില്ലെന്നുമാണ് സര്‍ക്കാര്‍ നിബന്ധന. പ്രതിവര്‍ഷം 6000 രൂപ നിരക്കില്‍ ബസ് സര്‍വിസ് നടത്തുന്നതി​െൻറ തുകയാണ് പുന്നല സ്കൂളില്‍നിന്ന് പിരിവായി വാങ്ങുന്നത്. ബസില്‍ പോകാൻ കുട്ടികള്‍ പ്രതിമാസം 500 രൂപ നല്‍കണമെന്നാണ് വ്യവസ്ഥ. സ്കൂള്‍ ബസ് ഫീസ് ഇനത്തില്‍ പിരിവുകള്‍ മിക്ക വിദ്യാലയങ്ങളിലും നടക്കുന്നുണ്ടെങ്കിലും പി.ടി.എ രസീത് നല്‍കി പിരിവ് നടത്താറില്ല. നിലവില്‍ ഇവിടെ സ്കൂള്‍ ബസ് ഉണ്ടെങ്കിലും സര്‍വിസ് നടത്തുന്നില്ല. പകരം സ്വകാര്യ വാഹനങ്ങളിലാണ് കുട്ടികളെ കൊണ്ടുവരുന്നത്. ഈ അധ്യയന വര്‍ഷം മുതല്‍ സ്കൂള്‍ വികസനത്തിനായി പൊതുജനങ്ങളില്‍നിന്ന് നിശ്ചിത തുക സംഭാവനയായി വാങ്ങാനുള്ള ഉത്തരവ് സര്‍ക്കാര്‍ മുന്നോട്ട് െവച്ചിട്ടുണ്ട്. നിര്‍ധനരായ നിരവധി കുട്ടികള്‍ പഠിക്കുന്ന മലയോര മേഖലയിലെ ഏക സര്‍ക്കാര്‍ വിദ്യാലയത്തില്‍ നടക്കുന്ന ഈ പണപ്പിരിവിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ജനപ്രതിനിധികള്‍ ഫണ്ട് അനുവദിച്ച മിക്ക സര്‍ക്കാര്‍ വിദ്യാലയങ്ങളിലും ബസുണ്ട് . അറ്റകുറ്റപ്പണിയും ഡ്രൈവറുടെ ശമ്പളവും ഉള്‍പ്പെടെ വലിയ തുക സ്കൂള്‍ അധികൃതര്‍ കണ്ടെത്തേണ്ടതുണ്ട്. ബസ് ഫീസ് നല്‍കാന്‍ കഴിയാത്തതിനാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് മലയോര മേഖലയിലെ നിര്‍ധനരായ കുട്ടികള്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story