Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകല്ലുംകടവ് പാലത്തിലെ...

കല്ലുംകടവ് പാലത്തിലെ കുഴി അടയ്​ക്കാൻ പണമില്ലെന്ന്

text_fields
bookmark_border
പത്തനാപുരം: അപകടക്കെണിയായ കല്ലുംകടവ് പാലത്തിലെ കുഴികള്‍ അടയ്ക്കാൻ പണമില്ലെന്ന് പൊതുമരാമത്ത് വകുപ്പ്. ഒരുവര്‍ഷം മുമ്പ് നടത്തിയ പാലത്തിലെ ടാറിങ് പൂർണമായും ഇളകിമാറി. കൊല്ലം-പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയായ കല്ലുംകടവ് പാലത്തിൽ കുഴികള്‍ രൂപപ്പെടാതിരിക്കാന്‍ കനംകുറച്ച് റീടാറിങ് നടത്തിയെങ്കിലും കോണ്‍ക്രീറ്റ് ഉള്‍പ്പെടെ ഇളകി വന്‍കുഴികളാണ് രൂപപ്പെട്ടത്. ക്വാറി-ടാര്‍ മാലിന്യം ഉപയോഗിച്ച് കുഴികളടക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. പാലത്തില്‍ അപകടങ്ങളും പതിവാണ്. ജലമൊഴുകിപ്പോകാനുള്ള സംവിധാനവും ഇല്ല. പാലത്തി​െൻറ ബെയറിങ്ങുകള്‍ തമ്മിലുള്ള അകലം വർധിച്ചതും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇരുചക്രവാഹനങ്ങളിലും മറ്റുമെത്തുന്ന യാത്രക്കാര്‍ മലിനജലം കെട്ടിക്കിടക്കുന്ന കുഴികളില്‍വീണ് അപകടമുണ്ടാകുന്നതും പതിവാണ്. കാല്‍നടയാത്രയും ദുസ്സഹമാണ്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ കല്ലുംകടവ് പാലത്തിലൂടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. അറ്റകുറ്റപ്പണികൾ നടത്താൻ ഫണ്ടില്ലെന്ന നിലപാടിലാണ് പൊതുമരാമത്ത്. കെ.എസ്.ടി.പി.എ പാത നിർമാണം എറ്റെടുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വകുപ്പ് പുനർനിർമാണം നടത്താത്തതെന്നും ആക്ഷേപമുണ്ട്. ഓണക്കാലത്ത് വാഹനത്തിരക്കും ക്രമാതീതമാകും. അറ്റകുറ്റപ്പണികള്‍ നടത്തി പാലത്തിലൂടെയുള്ള യാത്ര സുഗമമാക്കിയില്ലെങ്കില്‍ വന്‍ദുരന്തങ്ങള്‍ ഉണ്ടാകാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story