Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2018 11:08 AM IST Updated On
date_range 23 July 2018 11:08 AM ISTഇതര സംസ്ഥാന തൊഴിലാളി താമസസ്ഥലത്ത് മരിച്ചനിലയിൽ
text_fieldsbookmark_border
കരുനാഗപ്പള്ളി: അസം സ്വദേശിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി. കേല്ലലിഭാഗം, ഡ്രൈവർ ജങ്ഷനിലെ ഹാർഡ്‌വേഴ്സ് സ്ഥാപനത്തിലെ തൊഴിലാളിയായ അസം സ്വദേശി മഹേഷ് ബോറോ(40)യെയാണ് ഞായറാഴ്ച പുലർച്ചെ താമസിച്ചിരുന്ന വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാളോടൊപ്പം താമസിച്ചിരുന്നയാൾ പുലർെച്ച വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ മഹേഷ് മരിച്ചുകിടക്കുകയായിരുന്നു. ഉറക്കത്തിൽ മരിച്ചതാണെന്നാണ് പ്രാഥമികനിഗമനം. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് പറഞ്ഞു. എട്ട് മാസം മുമ്പാണ് ജോലിക്കായി ഇവിടെ എത്തിയത്. കരുനാഗപ്പള്ളി പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story