Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 11:32 AM IST Updated On
date_range 22 July 2018 11:32 AM ISTതീവ്രഹിന്ദുത്വ വിഭാഗങ്ങൾ വ്യാജ വിഡിയോകൾ പ്രചരിപ്പിക്കുന്നു -ആനന്ദ് പട്വർധൻ
text_fieldsbookmark_border
തിരുവനന്തപുരം: സിനിമകൾക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നകാര്യത്തിൽ ബി.െജ.പി ഭരണത്തിന് മുമ്പും ശേഷവുമെന്ന കാലവിഭജനം അരക്കിട്ടുറപ്പിക്കുന്ന അനുഭവങ്ങളാണ് അടിക്കടിയുണ്ടാകുന്നതെന്ന് പ്രമുഖ ഡോക്യുമെൻററി സംവിധായകന്‍ ആനന്ദ് പട്വർധൻ. സിനിമ സെൻസറിങ് വിഷയത്തിലടക്കം ഭരിക്കുന്നവരുടെ നയസമീപനങ്ങൾ കോടതികളും പിന്തുടരുന്നുേണ്ടാ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോടതികളിൽ കയറിയിറങ്ങി സിനിമക്ക് പ്രദർശനാനുമതി സംഘടിപ്പിക്കുേമ്പാഴേക്കും വർഷങ്ങൾ നാലും അഞ്ചും കഴിഞ്ഞിരിക്കും. അപ്പോഴേക്കും സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തിെൻറ കാലികപ്രസക്തിയും നഷ്ടമായിട്ടുണ്ടാകും. തീവ്രഹിന്ദുത്വ വിഭാഗങ്ങൾ വ്യാപകമായി വ്യാജ വിഡിയോകൾ നിർമിക്കുകയും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയുമാണ്. ഇടതു-മതേതര വിഭാഗങ്ങളിൽനിന്ന് ഡോക്യുമെൻററികളുണ്ടാകുന്നുണ്ടെങ്കിലും തീവ്ര ഹിന്ദുത്വ നിലപാടുകൾക്ക് പ്രചാരം ലഭിക്കാൻ കാരണം ഇത്തരം ഡോക്യുമെൻറികളാണ്. ഒാരോ ചെറുഗ്രാമങ്ങളിലടക്കം അംഗങ്ങളെ ചേർത്ത് വിപുലമായ വാട്സ്ആപ് ശൃംഖലയാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. ഭരണാധികാരികളാകെട്ട സാധാരണക്കാരെൻറ ദൃശ്യകാഴ്ചപ്പാടുക്കളെ അംഗീകരിക്കുന്നുമില്ല. സാംസ്കാരിക ആവിഷ്കാരങ്ങളും ചിഹ്നങ്ങളും എപ്പോഴും മതേതര ചിന്തയെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. ഭരണകൂടത്തിെൻറ കൂടി പിന്തുണേയാടെ നടക്കുന്ന കാവിവത്കരണ നീക്കങ്ങൾക്കെതിരെയുള്ള ആയുധവും ഉപകരണവുമാണ് ഇത്തരം മതേതര സാംസ്കാരിക ആവിഷ്കാരങ്ങൾ. ഇവക്ക് പരമാവധി പ്രോത്സാഹനം നൽകണം. മികച്ച സിനിമകൾ സർക്കാർ മുൻകൈയിൽ പ്രദർശിപ്പിക്കാൻ കേരളത്തിൽ കൂടുതൽ സംവിധാനങ്ങളുണ്ടാകണം. കാമ്പസുകളിൽ സ്ഥിരമായി സിനിമകൾ പ്രദർശിപ്പിക്കാൻ സൗകര്യങ്ങൾ ഏർെപ്പടുത്തണം. ദേശീയതയുടെ പേരിൽ അപരവത്കരണമാണ് രാജ്യത്ത് നടക്കുന്നത്. ബ്രിട്ടീഷുകാരോട് പലവട്ടം മാപ്പ് പറഞ്ഞ സവർക്കറെ 'വീർ' ആയി കൊണ്ടാടുകയാണെന്നും അടുത്ത ഘട്ടത്തിലും ഇതേ ഭരണാധികാരികളാണ് അധികാരത്തിലെത്തുന്നതെങ്കിൽ സാഹചര്യങ്ങൾ കൂടുതൽ മോശമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story