Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 11:32 AM IST Updated On
date_range 22 July 2018 11:32 AM ISTചാന്ദ്രദിനം ആഘോഷമാക്കി കുട്ടികൾ
text_fieldsbookmark_border
ചവറ: ചന്ദ്രനിൽ കാലുകുത്താനായ വിസ്മയനിമിഷം പ്രചോദനമാക്കി ചവറ ശങ്കരമംഗലം എച്ച്.എസ്.എസിൽ ചാന്ദ്രദിനം ആഘോഷിച്ചു. ചാന്ദ്രദിനത്തെക്കുറിച്ചുള്ള ചരിത്രവസ്തുതകളും ഈ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളും ചാർട്ടുകളിൽ രേഖപ്പെടുത്തി ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ് മുതൽ യൂജിൻ എ. സെർനാൻ വരെയുള്ളവരുടെ ജീവചരിത്രവും ചിത്രങ്ങളും കുട്ടികൾക്ക് പരിചയപ്പെടാനായി പോസ്റ്ററുകളായി പ്രദർശിപ്പിച്ചു. എസ്. എം.സി ചെയർമാൻ വർഗീസ് എം. കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കായംകുളം എം.എസ്.എം കോളജ് േകാമേഴ്സ് വിഭാഗം മേധാവി നിസാർ കാത്തുങ്കൽ ചാന്ദ്രദിന ആഘോഷവും സോഷ്യൽ സയൻസ് ക്ലബിെൻറ ഉദ്ഘാടനവും നിർവഹിച്ചു. ചാന്ദ്രപ്രദർശനം ചവറ സി.െഎ. ചന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ കെ. ശശാങ്കൻ, സീനിയർ അസിസ്റ്റൻറ് ജെ. ഏണസ്റ്റ്, അധ്യാപകൻ കുരീപ്പുഴ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ്, സോഷ്യൽ സയൻസ് ക്ലബ് എന്നിവരുടെ നേതൃത്വത്തിലാണ് ചാന്ദ്രദിനാഘോഷം നടന്നത്. മകൾ ഉപേക്ഷിച്ച വയോധികയെ ഗാന്ധിഭവനിലെത്തിച്ചു (ചിത്രം) കരുനാഗപ്പള്ളി: മകൾ ഉപേക്ഷിച്ച് ആരും തുണയില്ലാതെ നരകയാതനയിലായ വയോധികയെ സന്നദ്ധപ്രവർത്തകർ ഗാന്ധിഭവനിലെത്തിച്ചു. തഴവ മണപ്പള്ളി 22ാം വാർഡ് വഴിമുക്കിന് സമീപം പരേതനായ സദാനന്ദെൻറ ഭാര്യ ശായൊണ് (75) അവശതയിൽ വീട്ടിൽ കഴിഞ്ഞത്. ഏഴ് വർഷത്തിനുമുമ്പ് മകൻ മരിച്ചു. ഏക ആശ്രയമായിരുന്ന മകൾ പഞ്ചായത്തിൽ നിന്നും മറ്റും അമ്മക്ക് കിട്ടുന്ന പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി കടന്നുകളഞ്ഞു. അയൽവാസികൾ നൽക്കുന്ന ഭക്ഷണമാണ് ജീവൻ നിലനിർത്താൻ ഉപകരിച്ചിരുന്നത്. വാർഡ് അംഗമായ രത്നമ്മയും സാമൂഹികപ്രവർത്തകരും നിർഭയ വളൻറിയർമാരായ കല, രാജി ഉൾപ്പടെ മകളെ കണ്ടെത്തി വിവരം ധരിപ്പിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. തുടർന്നാണ് കരുനാഗപ്പള്ളി സി.ഐ ഷാഫി മുഹമ്മദ് വഴി ഗാന്ധിഭവൻ കോഓഡിനേറ്റർ സിദ്ദീഖ് മംഗലശ്ശേരിയെ അറിയിച്ചത്. മകൾ ഉപേക്ഷിച്ചുപോയ ശാരദയെ ഏറ്റെടുക്കാൻ ഗാന്ധിഭവൻ മുന്നോട്ടുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story