Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാഭ്യാസരംഗം...

വിദ്യാഭ്യാസരംഗം തകർക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണം -എ.കെ.എസ്.​ടി.യു

text_fields
bookmark_border
കൊല്ലം: യു.ജി.സി പിരിച്ചുവിട്ട്, രാഷ്ട്രീയതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ കമീഷൻ രൂപവത്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് എ.കെ.എസ്.ടി.യു ജില്ലക്യാമ്പ് ആവശ്യപ്പെട്ടു. കടലാസ് സ്ഥാപനങ്ങൾക്ക് േശ്രഷ്ഠപദവി നൽകി കച്ചവടവിദ്യാഭ്യാസരംഗത്തിന് സർക്കാർ ഒത്താശ ചെയ്യുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നയങ്ങൾക്കനുസൃതമായി സ്കൂൾവിദ്യാഭ്യാസരംഗത്തെ മാറ്റിമറിക്കാനാകും സർക്കാറി​െൻറ അടുത്ത നടപടികളെന്നും അതിനെതിരെ പ്രതിരോധമുയർത്തണമെന്നും ക്യാമ്പ് ആഹ്വാനം ചെയ്തു. ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്് കുളക്കട വിജയകുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്. ഹാരീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജോയൻറ് കൗൺസിൽ ജില്ലസെക്രട്ടറി എൻ. കൃഷ്ണകുമാർ, എ.കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് എൻ ഗോപാലകൃഷ്ണൻ, ജില്ലസെക്രട്ടറി കെ.എസ്. ഷിജുകുമാർ, സംസ്ഥാനസമിതി അംഗങ്ങളായ എൻ. ബിനു, കെ. ദേവകി, ജില്ല ഭാരവാഹികളായ ഐസക് ഈപ്പൻ, എം.എസ്. അനൂപ്, എം.കെ. സന്തോഷ്കുമാർ, ഷാജിമോൻ എന്നിവർ സംസാരിച്ചു. പി.ആർ. ലിജു സ്വാഗതവും സ്വാഗതസംഘം കൺവീനർ എ. ബാബു നന്ദിയും പറഞ്ഞു. പരിപാടികൾ ഇന്ന് പള്ളിമുക്ക് ഇഖ്ബാൽ ലൈബ്രറി: ജില്ലലൈബ്രറി കൗൺസിൽ വടക്കേവിള നേതൃസമിതി ബാലോത്സവം -രാവിലെ 9.00 സി.കെ.പി കലാവേദി ഗ്രന്ഥശാല: തൃക്കടവൂർ, തൃക്കരുവ ഗ്രന്ഥശാല നേതൃസമിതിയുടെ ബാലോത്സവം -രാവിലെ 10.00 ചാത്തിനാംകുളം പീപിള്‍സ് ലൈബ്രറി: മങ്ങാട് നേതൃസമിതി ബാലോത്സവം- രാവിലെ 10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story