Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 11:27 AM IST Updated On
date_range 22 July 2018 11:27 AM ISTസൈബർ കേസുകളുടെ അന്വേഷണം ഇനി ലോക്കൽ പൊലീസിനും
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം കേസുകളുടെ അന്വേഷണം ലോക്കൽ പൊലീസിനും. കുറ്റകൃത്യങ്ങൾ നടക്കുന്ന പരിധിയിലെ പൊലീസ് സ്റ്റേഷനുകളിൽ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സ്റ്റേഷൻ ഹൗസ് ഓഫിസർമാർ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശംനൽകി. എല്ലാ ലോക്കൽ പൊലീസ് സ്റ്റേഷനുകളും സൈബർ ൈക്രം അന്വേഷണത്തിന് പ്രാപ്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. ഓരോ സ്റ്റേഷനുകളിലും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനംനൽകി സൈബർ ൈക്രം ഇൻവെസ്റ്റിഗേഷൻ സെൽ രൂപവത്കരിച്ചു. ഐ.ടി ആക്ടിൽ വരുന്ന സൈബർ കേസുകൾ നടപടികൾക്കായി സൈബർ സെല്ലില്ലേക്ക് അയക്കുന്നതിന് പകരമാണ് ഇൗ പദ്ധതി. സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് ജില്ല സൈബർ സെല്ലിെൻറ സഹായവുംതേടാം. സങ്കീർണമായ കേസുകളിൽ ജില്ല പൊലീസ് മേധാവികൾക്ക് സൈബർ സെല്ലിനെ അന്വേഷണം ഏൽപിക്കാം. റേഞ്ച് ഐ.ജിമാർക്ക് കേസുകൾ ഇത്തരം സൈബർ പൊലീസ് സ്റ്റേഷന് കൈമാറാം. നിലവിൽ ഒരു സൈബർ പൊലീസ് സ്റ്റേഷനാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാന സർക്കാർ തീരുമാന പ്രകാരമുള്ള മൂന്ന് സൈബർ പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. പരിശീലനം പൂർത്തിയാക്കിയവരെ മറ്റ് കേസുകളിലെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതുപോലെ സൈബർ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ചുമതലകൾക്കും ഉപയോഗിക്കാം. എന്നാൽ, ഇവരെ പൊതുവിൽ മറ്റ് ജോലികൾക്കായി ഉപയോഗിക്കാനോ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിലല്ലാതെയോ സ്ഥലംമാറ്റാനോ പാടില്ല. മറ്റ് ചുമതലകൾ നൽകുകയോ സ്ഥലംമാറ്റമോ അനിവാര്യമായ സന്ദർഭങ്ങളിൽ റേഞ്ച് ഐ.ജിമാരുടെ അറിവോടെ മാത്രമേ അതു ചെയ്യാവൂ. ഇവർക്കായി തുടർപരിശീലനങ്ങളും നൽകും. ഇതിനായി തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തി. കൂടുതൽ സാങ്കേതിക സഹായങ്ങൾക്ക് പോലീസ് ടെലി കമ്യൂണിക്കേഷൻ വിഭാഗത്തിൽനിന്നുള്ള ഒരു ഉദ്യോഗസ്ഥെൻറ സേവനവും ഓരോ പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കും. പ്രവർത്തനം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഓരോ സ്റ്റേഷനിലും സുശക്തമായ സാങ്കേതികവിഭാഗം രൂപവത്കരിക്കുക എന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story