Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫ്ലാറ്റിൽ കുടുങ്ങിയ...

ഫ്ലാറ്റിൽ കുടുങ്ങിയ ഒന്നരവയസ്സുകാരിയെ ഫയർഫോഴ്​സ്​ രക്ഷിച്ചു

text_fields
bookmark_border
തിരുവനന്തപുരം: തിരുമല, മരുതൂർക്കടവിലെ ഫ്ലാറ്റിൽ ഒന്നരവയസ്സുകാരി മുറിക്കുള്ളിൽ കുടുങ്ങി. ചെങ്കൽചൂളയിൽനിന്ന് അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം. മരുതൂർക്കടവിലെ ഫ്ലാറ്റി​െൻറ രണ്ടാംനിലയിലെ മുറിയിലാണ് ഒന്നരവയസ്സുകാരി കുടുങ്ങിയത്. കുട്ടിക്ക് മുറിയുടെ പൂട്ട് ഇടുന്നത് എങ്ങനെയെന്ന് മാതാപിതാക്കൾ പഠിപ്പിച്ചുനൽകിയിരുന്നതായി അഗ്നിശമനസേന ഉദ്യോഗസ്ഥർ അറിയിച്ചു. മുറിയിൽ കയറിയ കുട്ടി പൂട്ട് ഇട്ടശേഷം കിടന്നുറങ്ങി. പലതവണ വിളിച്ചിട്ടും കുട്ടി വാതിൽതുറന്നില്ല. വാതിൽ തുറക്കാനുള്ള വീട്ടുകാരുടെ ശ്രമങ്ങളും പരാജയപ്പെട്ടു. ഇതോടെയാണ് ചെങ്കൽചൂളയിലെ ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. അഗ്നിശമസേന ഉദ്യോഗസ്ഥർ എത്തി പൂട്ട് പൊളിച്ചാണ് കുട്ടിയെ വെളിയിലെത്തിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story