Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 11:27 AM IST Updated On
date_range 22 July 2018 11:27 AM ISTപരാതിപരിഹാര അദാലത് സംഘടിപ്പിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: താലൂക്കിലെ പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരംകാണുന്നതിന് സംഘടിപ്പിച്ച കലക്ടർ ഡോ. കെ. വാസുകിയുടെ പരാതിപരിഹാര അദാലത് കോട്ടക്കകം പ്രിയദർശിനി ഹാളിൽ നടന്നു. വിവിധവകുപ്പുകളുമായി ബന്ധപ്പെട്ട് താലൂക്ക് പരിധിയിലെ പരാതികളാണ് കലക്ടർ അധ്യക്ഷയായ അദാലത്തിൽ പരിഗണിച്ചത്. നേരത്തേ രജിസ്റ്റർ ചെയ്ത 39 പരാതികൾ കൂടാതെ 39 പുതിയപരാതികളും രജിസ്റ്റർ ചെയ്തു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട 48 പരാതികളാണ് അദാലത്തിനെത്തിയത്. റീസർേവ എൽ.ആർ.എം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം, റേഷൻ കാർഡ് എന്നിവ സംബന്ധിച്ച പരാതികളും അപേക്ഷകളും ഒഴികെയുള്ളവയാണ് പരിഗണിക്കപ്പെട്ടത്. സ്വീകരിച്ച പരാതികളിൽ തീർപ്പാകാത്തത് തുടർനടപടികൾക്കായി മാറ്റിെവക്കുകയും ചെയ്തു. അവ സമയബന്ധിതമായി പരിഹരിക്കാൻ കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. എ.ഡി.എം വി.ആർ. വിനോദ്, താലൂക്ക് തഹസിൽദാർ ജി.കെ. സുരേഷ്‌കുമാർ, ഭൂരേഖാ തഹസിൽദാർ എസ്. വിനീഷ്, ഹുസൂർ ശിരസ്തദാർ പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story