Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗെസ്​റ്റ്​ ലെക്​ചറർ...

ഗെസ്​റ്റ്​ ലെക്​ചറർ ഒഴിവ്​

text_fields
bookmark_border
തിരുവനന്തപുരം: ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തിരുവനന്തപുരം കാമ്പസിലെ സംസ്കൃത വേദാന്ത വിഭാഗത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. അഭിമുഖം ചൊവ്വാഴ്ച ഉച്ചക്ക് 11ന്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേദിവസം തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിൽ എത്തണം. യു.ജി.സി യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. 2018ലെ സർവകലാശാല റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ പരിഗണിക്കില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷ​െൻറ 32ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കാനുള്ള സമിതിയുടെ രൂപവത്കരണം അടിയന്തരമായി പൂർത്തിയാക്കുക, സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടിയന്തരമായി നടപ്പാക്കുക, 11ാം ശമ്പള പരിഷ്കരണ കമീഷനെ നിയമിക്കാനുള്ള നടപടി ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ: പി. പ്രദീപ്കുമാർ (പ്രസി.), എം.എസ്. അബ്ദുൽ ഷക്കൂർ, പി. ഹബീബ്, എസ്. അനുപമ (വൈസ് പ്രസി.), എസ്. ബിജു (ജന. സെക്ര.), ടി.കെ. അഭിലാഷ്, എസ്. സുധികുമാർ, ബി.എസ്. മനുലാൽ (സെക്ര.), എസ്. പ്രവീൺകുമാർ (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story