Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 11:27 AM IST Updated On
date_range 22 July 2018 11:27 AM ISTഗാന്ധിഭവനിലെ സ്വദേശി കാർഷിക വിപണി ശ്രദ്ധേയമാകുന്നു
text_fieldsbookmark_border
തിരുവനന്തപുരം: തൈക്കാട് ഗാന്ധിഭവനിലെ സ്വദേശി കാർഷികവിപണി ശ്രദ്ധേയമാകുന്നു. എല്ലാ ശനിയാഴ്ചയും ഉച്ചക്ക് ഒന്നുമുതൽ നാല് വരെ നടക്കുന്ന ജനകീയ കാർഷിക വിപണിയിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കർഷകർ രാസ കീടനാശിനികൾ ഉപയോഗിക്കാതെ കൃഷി ചെയ്ത ഉൽപന്നങ്ങളാണ് എത്തിക്കുന്നത്. വാഴക്കൂമ്പ്, പപ്പായ, മരച്ചീനി, പേരക്ക, ആനമുന്തിരി, വിവിധയിനം ചക്കകൾ, നാടൻ മുട്ട, തേങ്ങ, ചീര ഉൾപ്പെടെയുള്ള വിവിധ പച്ചക്കറികൾ, പഴ വർഗങ്ങൾ തുടങ്ങിവ വിൽപനക്കുണ്ട്. കേരള ഗാന്ധിസ്മാരക നിധി, തിരുവനന്തപുരം കർഷക കൂട്ടായ്മ, ഫാം ജേണലിസ്റ്റ് ഫോറം, ഇന്ത്യൻ ഫാർമേഴ്‌സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രതിവാര കാർഷികവിപണി സംഘടിപ്പിക്കുന്നത്. എല്ലാ ആഴ്ചയും 50,000 മുതൽ 70,000 വരെ രൂപക്ക് വിൽപന നടക്കുന്നുണ്ട്. ഗാന്ധിഭവനിലെ കാർഷികവിപണിയുടെ വിജയത്തിെൻറ അടിസ്ഥാനത്തിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ആഴ്ച ചന്തയായി സ്വദേശി കാർഷിക വിപണി സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കേരള ഗാന്ധി സ്മാരക നിധിെയന്ന് സെക്രട്ടറി കെ.ജി. ജഗദീശൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story