Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസ്​ അസോസിയേഷൻ:...

പൊലീസ്​ അസോസിയേഷൻ: ഔദ്യോഗിക പാനലിന് വൻവിജയം

text_fields
bookmark_border
കൊല്ലം: പൊലീസ് അസോസിയേഷൻ സിറ്റി ജില്ല കമ്മിറ്റിയിലേക്ക് പൊലീസ് സ്റ്റേഷൻ ഉൾപ്പെടുന്ന യൂനിറ്റ് തല തെരഞ്ഞെടുപ്പിൽ 51 സീറ്റിൽ 49ലും ഔദ്യോഗിക പാനൽ വിജയിച്ചു. 32 സീറ്റുകളിൽ എതിരില്ലാതെയും വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്ന 19 സീറ്റിൽ 17ലും ഔദ്യോഗികപക്ഷം വിജയിച്ചു. ശക്തികുളങ്ങര, ചവറ എന്നിവിടങ്ങളിലാണ് യു.ഡി.എഫ് അനുകൂലികൾക്ക് ജയിക്കാനായത്. നിലവിലുള്ള ജില്ല പ്രസിഡൻറ് ബി.എസ്. സനോജ്, സെക്രട്ടറി ജിജു സി. നായർ, സംസ്ഥാന നിർവാഹകസമിതി അംഗം ഷിനോദാസ്, ജോയൻറ് സെക്രട്ടറി സിന്ദർലാൽ, ട്രഷറർ ഷഹീർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മനു, ശിവകുമാർ, നെരൂദ, റജീനബീവി, എം.കെ. ബിജു, പ്രദീപ്കുമാർ എന്നിവർ വിജയിച്ചവരിൽ ഉൾപ്പെടുന്നു. 27ന് ജില്ല ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കും. നിലവിലെ പ്രധാന ഭാരവാഹികൾ തൽസ്ഥാനങ്ങളിൽ തുടരാനാണ് സാധ്യത. കൊട്ടാരക്കര: പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ റൂറല്‍ ജില്ല കമ്മിറ്റിയിലെ 27 സീറ്റുകളില്‍ 26 എണ്ണം നേടി ഔദ്യോഗികപക്ഷം വിജയിച്ചു. നേരത്തേ 20 സീറ്റില്‍ ഔദ്യോഗികപക്ഷം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിലെ ഭാരവാഹികളായ സംസ്ഥാന ട്രഷറര്‍ എസ്. ഷൈജു, ജില്ല സെക്രട്ടറി വി.പി. ബിജു, ജോയൻറ് സെക്രട്ടറി എ.എ. ശിവകുമാര്‍, വൈസ് പ്രസിഡൻറ് വിനോദ്, ട്രഷറര്‍ അജിത്കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സിന്ധു എന്നിവര്‍ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. ജില്ല പ്രസിഡൻറ് എസ്. നജിം, സംസ്ഥാന നിര്‍വാഹക സമിതിയംഗം രാജീവന്‍ എന്നിവര്‍ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചു. കെ.എസ്.ടി.എ മാർച്ചും ധർണയും ഇന്ന് കൊല്ലം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിപ്പിക്കുക, കേന്ദ്രഗവൺമ​െൻറി​െൻറ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, ഹയർസെക്കൻഡറി സ്ഥലംമാറ്റം നടപ്പാക്കുക തുടങ്ങി 42 ഇന മുദ്രാവാക്യങ്ങളുയർത്തി കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ അധ്യാപകർ ശനിയാഴ്ച ഡി.ഡി.ഇ ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തും. രാവിലെ 11ന് ഡി.ഡി.ഇ ഒാഫിസിന് മുന്നിൽ നടക്കുന്ന ധർണ എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story