Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതീരനൈപുണ്യ പരിശീലന...

തീരനൈപുണ്യ പരിശീലന പദ്ധതി

text_fields
bookmark_border
കൊല്ലം: സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍ നടപ്പാക്കുന്ന തീരനൈപുണ്യ പദ്ധതിയുടെ ഭാഗമായ വിദഗ്ധ തൊഴില്‍പരിശീലനത്തിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ യോഗ്യത: പ്ലസ്ടു. പ്രായം 15നും 35നും മേധ്യ. അപേക്ഷാ ഫോറം ജൂലൈ 25 മുതല്‍ ജില്ലയിലെ മത്സ്യഭവന്‍ ഓഫിസുകളിലും ശക്തികുളങ്ങരയിലെ സാഫ് ഓഫിസിലും ലഭിക്കും. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷ ആഗസ്റ്റ് 15നകം സമര്‍പ്പിക്കണം. കടല്‍ സുരക്ഷാ പരിശീലനം കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കായി സിഫ്‌നെറ്റ് കൊച്ചിയില്‍ കടല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് എഴു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കും. താൽപര്യമുള്ളവര്‍ 26 നകം മത്സ്യഭവന്‍ ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ നീണ്ടകര ഫിഷറീസ് അസി. ഡയറക്ടറുടെ ഓഫിസില്‍ ലഭിക്കും. ഫോണ്‍: 0476-2680036. വൈദ്യുതി മുടങ്ങും അഞ്ചാലുംമൂട്: പെരിനാട് സെക്ഷൻ പരിധിയിലെ കടവൂർ, കണ്ണങ്കര, മാവേലി, ഷാപ്പ് മുക്ക് ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെ വൈദ്യുതി മുടങ്ങും. കൊല്ലം: കടപ്പാക്കട ഇലക്ട്രിക് സെക്ഷൻ പരിധിയിൽപെട്ട ആഞ്ഞിലിറോഡ്, ആരാധനാമഠം, ഉപാസന നഗർ, ക്രേവൻ എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story