Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:09 AM IST Updated On
date_range 21 July 2018 11:09 AM ISTമന്ത്രി എ.കെ. ശശീന്ദ്രൻ സി.ഐ.ആർ.ടി സന്ദർശിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രൻ വെള്ളിയാഴ്ച പുണെയിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്പോർട്ട് (സി.ഐ.ആർ.ടി) സന്ദർശിച്ചു. കേരളത്തിലെ ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ബസ് ബോഡി കോഡ് അനുസരിച്ചുള്ള സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി സി.ഐ.ആർ.ടി ഡയറക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും മന്ത്രി ചർച്ച നടത്തി. കേരളത്തിൽ ചില വാഹന ഉടമകൾ ഡീലർമാരിൽനിന്ന് വാങ്ങിയ ബസുകൾക്ക് ഇൗ കോഡ് പ്രകാരം അനുമതി ലഭ്യമാകാത്തതു സംബന്ധിച്ച് ചർച്ച നടത്തി. പുണെയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ൈഡ്രവിങ് െട്രയിനിങ് റിസർച്ചും (ഐ.ഡി.ടി.ആർ) മന്ത്രി സന്ദർശിച്ചു. കേരളത്തിലെ ൈഡ്രവർമാർക്ക് പരിശീലനം ലഭ്യമാക്കുന്ന കാര്യവും ൈഡ്രവിങ് ടെസ്റ്റിങ് സെൻറർ സ്ഥാപിക്കുന്നത് സംബന്ധിച്ചും നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഗതാഗത കമീഷണർ കെ. പത്മകുമാർ, കെ.എസ്.ആർ.ടി.സി ചെയർമാൻ മാനേജിങ് ഡയറക്ടർ ടോമിൻ തച്ചങ്കരി എന്നിവരും മന്ത്രിയെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story