Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശാന്തമ്മയും മക്കളും...

ശാന്തമ്മയും മക്കളും ഇനി 'ആശ്രയ' തണലിൽ

text_fields
bookmark_border
കൊട്ടാരക്കര: മനോനില തെറ്റിയ മാതാവും രണ്ടുമക്കളുമടങ്ങുന്ന നിർധന കുടുംബത്തെ കലയപുരം ആശ്രയ സങ്കേതം ഏറ്റെടുത്തു. ഇളമാട് ഗ്രാമപഞ്ചായത്തിൽ മേലേവിളവീട്ടിൽ ശാന്തമ്മ, മക്കൾ ലതിക (28), അജി (25) എന്നിവരെയാണ് ആശ്രയ സങ്കേതം ഏറ്റെടുത്തത്. ശാന്തമ്മയെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു. കുടുംബ പ്രാരബ്ധം കൂടിയായതോടെ ശാന്തമ്മ മനോരോഗിയായി. പിന്നീട് മകൾ ലതികയുടെയും മനസ്സി​െൻറ താളംതെറ്റി. മകൻ അജി അമ്മക്കും സഹോദരിക്കും സംരക്ഷണവും തണലുമായിനിന്നെങ്കിലും കഷ്ടപ്പാടുകളും ദുരിതങ്ങളും അയാളുടെയും മേനാനില തെറ്റിച്ചു. തുടർന്ന് മൂവരും തമ്മില്‍ അടിപിടി കൂടുന്നത് പതിവായിരുന്നു. ചോര്‍ന്നൊലിക്കുന്ന പുറമ്പോക്കിലുള്ള ചെറിയ വീട്ടിലായിരുന്നു താമസം . കുടുംബത്തി​െൻറ നിസ്സഹായാവസ്ഥകണ്ട നാട്ടുകാര്‍ ആശ്രയ സങ്കേതത്തെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‍ പഞ്ചായത്തി​െൻറയും പൊലീസി​െൻറയും സഹായത്തോടെ ഇവരെ കലയപുരം ആശ്രയ സങ്കേതത്തിൽ എത്തിച്ചു. ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചിത്ര നിധീഷ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷീല സജീവ്, വാർഡ് അംഗങ്ങളായ നസീമ ബീവി, പി.കെ. ബാലചന്ദ്രൻ, നാട്ടുകാരായ ഷീല, സലീന, സതീഷ് എന്നിവർ നേതൃത്വം നൽകി. ചെണ്ടമേളം പരിശീലനം കുളത്തൂപ്പുഴ: ജില്ല യുവജന കേന്ദ്രവും കുളത്തൂപ്പുഴ മഠത്തിക്കോണം യുവക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ചെണ്ടമേളം പരിശീലന പരിപാടിയുടെ ഉദ്ഘാടനം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ചു സുരേഷ് നിർവഹിച്ചു. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ലൈലാബീവി അധ്യക്ഷതവഹിച്ചു. യുവജനക്ഷേമ ബോർഡ് യൂത്ത് ഇൻഫർമേഷൻ ഓഫിസർ ബി. ഷീജ, വാർഡ് അംഗം ബി. സുനിൽകുമാർ, ജി. സജീവ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story