Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:09 AM IST Updated On
date_range 21 July 2018 11:09 AM ISTതെരുവുനായ് ഭീതിയിൽ പുനലൂർ
text_fieldsbookmark_border
പുനലൂർ: . രാപകൽ വ്യത്യാസമില്ലാതെ പ്രധാന പാതകളിലടക്കം അലഞ്ഞുതിരിയുന്ന നായ്ക്കൾ കാൽനടക്കാരെയും കന്നുകാലികളെയും ആക്രമിക്കുകയാണ്. അടുത്തിടെ ചൗക്കറോഡ്, ചെമ്മന്തൂർ, മാർക്കറ്റ്, വെട്ടിപ്പുഴ ഭാഗങ്ങളിൽ വിദ്യാർഥികളടക്കം നിരവധിയാളുകളെ നായ് കടിച്ചിരുന്നു. പുലർച്ച ഇരുചക്രവാഹനങ്ങളിലെത്തുന്നവരെ പിന്നാലെ ഓടിച്ച് ആക്രമിക്കുന്നതും പതിവാണ്. മാർക്കറ്റിലടക്കം വലിച്ചെറിയുന്ന മത്സ്യ-മാംസാവശിഷ്ടങ്ങളാണ് നായ്ക്കൾ ടൗണിൽ കേന്ദ്രീകരിക്കാൻ കാരണം. റെയിൽവേ സ്റ്റേഷൻ റോഡ്, വെട്ടിപ്പുഴ, ശിവൻകോവിൽ റോഡ് തുടങ്ങിയ ഭാഗങ്ങളിൽ ഒറ്റക്ക് നടന്നുപോകുന്നയാളെ നായ്ക്കൾ കൂട്ടംചേർന്ന് ആക്രമിക്കുകയാണ്. ഇതോടെ പകൽപോലും ഇതുവഴി കടന്നുപോകാൻ നാട്ടുകാർ ഭയക്കുന്നു. തെരുവുനായ്ക്കളെ നിർമാർജനം ചെയ്യാൻ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story