Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമണിക് റോയിയുടെ...

മണിക് റോയിയുടെ കൊലപാതകം: രാഷ്​ട്രീയ മാനം കൈവരിക്കുന്നു

text_fields
bookmark_border
പ്രതികളിൽ ഒരാളുടെ കോൺഗ്രസ് ബന്ധമാണ് സംഭവത്തിന് രാഷ്ട്രീയ നിറം നൽകുന്നത് അഞ്ചൽ: പശ്ചിമ ബംഗാൾ സ്വദേശിയായ മണിക് റോയിയുടെ കൊലപാതകത്തിന് രാഷ്ട്രീയനിറം ചാർത്താൻ ശ്രമം. അറസ്റ്റിലായ പ്രതികളിൽ ഒരാൾക്ക് കോൺഗ്രസ് പാർട്ടിയുമായുള്ള ബന്ധമാണ് സംഭവം രാഷ്ട്രീയ മാനം കൈവരിക്കാനിടയായത്. സി.പി.എമ്മി​െൻറ പ്രാദേശിക നേതാക്കളുൾപ്പെടെയുള്ളവർ ഈ വഴിക്കാണ് സംസാരിക്കുന്നത്. ഒപ്പം അഞ്ചൽ പൊലീസിനെയും കുറ്റപ്പെടുത്തുന്നുണ്ട്. കോൺഗ്രസ് നേതാക്കളുടെ താൽപര്യമനുസരിച്ചാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നാണ് സി.പി.എമ്മി​െൻറ പരാതി. ബി.ജെ.പിയുടെയും സി.പി.ഐയുടെയും നിലപാടും ഇതു തന്നെയാണ്‌. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും എന്നാൽ, രണ്ടുപേരിൽ മാത്രം കുറ്റം ചുമത്തിയിട്ട് ബാക്കിയുള്ളവരെ രക്ഷിക്കാനാണ് പൊലീസ് ശ്രമമെന്നാണ് സി.പി.എമ്മി​െൻറ ആരോപണം. അതിനിടെ അന്വേഷണച്ചുമതല പുനലൂർ ഡി.വൈ.എസ്.പിക്ക് നൽകിയത് സി.പി.എം നേതാക്കളുടെ താൽപര്യപ്രകാരമാണെന്ന് പറയപ്പെടുന്നു. എന്നാൽ, നിലവിലെ അന്വേഷണസംഘത്തെ വിപുലീകരിച്ചതാണെന്നാണ് പൊലീസ് ഭാഷ്യം. മണിക് റോയി പശ്ചിമ ബംഗാളിൽ സി.പി.എം പ്രവർത്തകനായിരുെന്നന്നും അതാണ് പാർട്ടിക്ക് ഈ വിഷയത്തിൽ ഇത്ര താൽപര്യമെന്നും പറയപ്പെടുന്നു. എന്നാൽ, മണിക് റോയി വർഷങ്ങളായി കേരളത്തിലാണെന്നും സി.പി.എമ്മുമായോ മറ്റേതെങ്കിലും പാർട്ടിയുമായോ ഒരു ബന്ധവും ഇല്ലെന്നും തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തിട്ടിട്ടുപോലുമില്ലെന്നും മണിക്കി​െൻറ സുഹൃത്തുക്കൾ പറയുന്നു. കെട്ടിട നിർമാണമേഖലയിലെ തൊഴിൽ പ്രശ്നങ്ങളും കൊലപാതകത്തിനു പിന്നിലെ കാരണമായി പ്രചരിക്കുന്നുണ്ട്. ഇതര സംസ്ഥാനക്കാരുടെ കടന്നുകയറ്റം മൂലം തദ്ദേശീയർക്ക് പണി കുറയുന്നുണ്ടെന്നും അതി​െൻറ പക പ്രതിയായ ആസിഫി​െൻറ മനസ്സിലുണ്ടായിരുന്നെന്നുമാണ് അഭ്യൂഹം പരക്കുന്നത്. അതേസമയം ആദ്യം ചികിത്സ തേടിയെത്തിയ ആശുപത്രിയിൽ മണിക്കിന് വേണ്ടത്ര ചികിത്സ ലഭ്യമാക്കിയില്ലെന്നുള്ള ആരോപണവും നാട്ടിലുണ്ട്. മണിക്കി​െൻറ കുടുംബത്തെ സംസ്ഥാന സർക്കാർ ദത്തെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യം വെൽെഫയർ പാർട്ടി ഉന്നയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story