Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വാമി...

സ്വാമി അഗ്​നി​വേശിനെതിരായ അതിക്രമം ഭരണഘടന നിർജീവമായതി​െൻറ തെളിവ്​ -വൽസൻ തമ്പു

text_fields
bookmark_border
photo തിരുവനന്തപുരം: രാജ്യത്ത് ഭരണഘടന നിർജീവമാവുകയും പൗരത്വം എന്ന സങ്കൽപം ഇല്ലാതായതി​െൻറയും തെളിവാണ് സ്വാമി അഗ്നിവേശിനെതിരെ നടന്ന യുവമോർച്ച അതിക്രമമെന്ന് ന്യൂനപക്ഷ കമീഷൻ മുൻ അംഗവും വിദ്യാഭ്യാസ വിദഗ്ധനുമായ റവ. വൽസൻ തമ്പു. എം.വി.ആർ ഫൗണ്ടേഷൻ തിരുവനന്തപുരം പ്രസ്ക്ലബിൽ ഒരുക്കിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. സത്യമേവജയതേ എന്ന ദേശീയ മുദ്രാവാക്യം എഴുതിവെച്ച ശേഷം അസത്യംകൊണ്ട് അമ്മാനമാടി നീതിയെ പരിപൂർണമായി നിഷേധിക്കുന്ന ഭീകരതയാണ് രാജ്യത്ത് നടക്കുന്നത്. വ്യക്തികളും ജനതയും നിർജീവമായിരിക്കുന്നിടത്തോളം കാലം അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടില്ല. അവകാശങ്ങൾ സാമൂഹിക യാഥാർഥ്യമാകുന്നവിധം അധികാരം കൈയാളുന്നവർക്ക് മുന്നിൽ സക്രിയമായ സമ്മർദം ചെലുത്തുക എന്നത് ഒാരോ വ്യക്തിയുടെയും ചുമതലയാണ്. നീതിക്കും സത്യത്തിനുംവേണ്ടി നിലകൊള്ളാൻ തയാറായില്ലെങ്കിൽ നാളെ നമ്മളെയും കാത്തിരിക്കുന്നത് ഇതേ അവസ്ഥയാണ്. സ്വാമി അഗ്നിവേശിന് കിട്ടിയ അടി ഹൃദയത്തിൽ പതിയുന്നില്ലെങ്കിൽ നമ്മിലെ മനുഷ്യത്വത്തിന് ഗുരുതരമായ പ്രശ്നം സംഭവിച്ചിരിക്കുെന്നന്നും വൽസൻ തമ്പു പറഞ്ഞു. സി.പി. ജോൺ അധ്യക്ഷത വഹിച്ചു. ഡോ.എം.ആർ. തമ്പാൻ, ബീമാപള്ളി റഷീദ്, ബി.എസ്. ബാലചന്ദ്രൻ, എം. മെഹബൂബ്, ജേക്കബ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story