Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാൻസർ രോഗിയടങ്ങുന്ന...

കാൻസർ രോഗിയടങ്ങുന്ന കുടുംബം വെള്ളക്കെട്ടുമൂലം ദുരിതത്തിൽ

text_fields
bookmark_border
കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന കാൻസർ രോഗിയും, ഹൃദ്രോഗിയുമടങ്ങുന്ന നിർധനകുടുംബം വെള്ളക്കെട്ടുമൂലം ദുരിതത്തിൽ. ആദിനാട് തെക്ക് പേട്ടിൽ കിഴക്കേ തറയിൽ വൃദ്ധനായ ഗോപാലകൃഷ്ണ(63)നും കുടുംബവുമാണ് പുറത്തിറങ്ങാൻ കഴിയാതെ ദുരിതജീവിതം നയിക്കുന്നത്. മഴക്കാലമായാൽ ഇവരുടെ വീട്ടിലേക്ക് വെള്ളം കുത്തിയൊലിച്ചെത്തുന്നത് പതിവാണ്. വീടിന് സമീപത്തെ ഓടയിലൂടെയുള്ള ഒഴുക്ക് തടഞ്ഞ് നിലം നികത്തിയതുമൂലമാണ് ഇവർക്ക് ദുരിതം പേറേണ്ടിവന്നത്. ആദിനാട് വില്ലേജിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ള ആയിരപ്പറനിലം നെൽവയലിലാണ് അനധികൃതമായി നിലംനികത്തി വീടുകൾവെച്ചത്. 30-35 ഏക്കറോളം വിസ്തൃതമായ വയലി​െൻറ കുറച്ചുഭാഗമാണ് അനുവാദം കൂടാതെ നികത്തിയത്. ഇതിനെതിരെ അദ്ദേഹം വില്ലേജ് ഓഫിസർ, തഹസിൽദാർ, കലക്ടർ, പട്ടികജാതി വിഭാഗം കമീഷണർ, വകുപ്പുമന്ത്രി, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിനൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഗോപാലകൃഷ്ണന് അനുകൂലമായ റിപ്പോർട്ട് ആണ് ലഭിച്ചിട്ടുള്ളത്. എന്നാൽ വയൽ നികത്തി വീടുവെച്ചയാളിനെ സംരക്ഷിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറയുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലും കൈയേറ്റം സ്ഥിരീകരിക്കുന്നുണ്ട്. 20 വർഷമായി അലർജിക്ക് ചികിത്സയിലായതിനാലും വെള്ളക്കെട്ടാവുമെന്ന ഭയത്താലും മകളുടെ വീട്ടിലാണ് അദ്ദേഹം തമസിക്കുന്നത്. ഹൃദ്രോഗിയായ ഭാര്യ സരസമ്മ (61), മകൻ ജയപ്രകാശ്, മരുമക്കൾ രജനി, ഇവരുടെ മക്കളായ ഒമ്പത്, അഞ്ച്,ഒന്ന് വയസ്സുള്ള മുന്നൂകുട്ടികൾ ഉർപ്പെടുന്നതാണ് ഇദ്ദേഹത്തി​െൻറ കുടുംബം. കാൻസർ രോഗി ആയ മകൻ 10 വർഷമായി ആർ.സി.സിയിലെ ചികിത്സയിലാണ്. വയൽ നികത്തിയതോടെ വെള്ളം കെട്ടിനിന്ന് വിളകൾ നശിക്കുന്നതായി സമീപവാസികളും പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story